Sunday
23 Sep 2018

വീരേന്ദ്രകുമാറിന്റെ എല്‍ഡിഎഫ് പുനഃപ്രവേശനത്തെ സ്വാഗതം ചെയ്യുന്നു: കാനം

By: Web Desk | Thursday 11 January 2018 6:21 PM IST

കൊല്ലം: വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍(യു)ന്റെ എല്‍ഡിഎഫ് പുനഃപ്രവേശനത്തെ സ്വാഗതം ചെയ്യുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്‍ഡിഎഫില്‍ നിന്ന് വിട്ടുപോയിട്ടുള്ള പാര്‍ട്ടികളെ തിരികെ വന്നാല്‍ സ്വീകരിക്കാം എന്നുള്ളത് മുന്നണിയുടെ നിലപാടാണ്. മുന്നണി വിട്ടുപോയ ആര്‍എസ്പിക്കും ഇത് ബാധകമാണ്. സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന്റെ ലോഗോ പ്രകാശനത്തിന് കൊല്ലത്തെത്തിയ കാനം രാജേന്ദ്രന്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു.
മാണി കോണ്‍ഗ്രസിന്റെ കാര്യത്തിലുള്ള നിലപാട് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക്, മാണിയുടെ പ്രശ്‌നം എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും വിഷയം എല്‍ഡിഎഫില്‍ വരുമ്പോള്‍ സിപിഐയുടെ അഭിപ്രായം അപ്പോള്‍ പറയുമെന്നും അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ കാനം വെളിപ്പെടുത്തി.

Related News