Wednesday
21 Nov 2018

സുല്‍ത്താന്‍ ബത്തേരി താലൂക്ക് ഒഴികെയുള്ള താലൂക്കുകളിലെ സ്‌കൂളുകള്‍ക്ക് നാളെയും അവധി

By: Web Desk | Thursday 12 July 2018 9:08 PM IST

കല്‍പറ്റ: കനത്ത കാലവര്‍ഷത്തെ തുടര്‍ന്ന് ജില്ലയിലെ പല സ്‌ക്കൂളുകളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതിനാലും, വെള്ളം പൂര്‍ണ്ണമായും താഴാത്തതിനാലും ജില്ലയിലെ ബത്തേരി താലൂക്ക് ഒഴികെയുള്ള വൈത്തിരി, മാനന്തവാടി താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അംഗന്‍വാടികള്‍ ഉള്‍പ്പെടെ)നാളെയും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.ബത്തേരി താലൂക്കില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന സ്‌ക്കൂളുകള്‍ക്ക് അവധി ആയിരിക്കും. ജില്ലയിലെ മുഴുവന്‍ എം.ആര്‍.എസ് സ്‌ക്കൂളുകളും തുറന്ന് പ്രവര്‍ത്തിക്കുമെന്നും കലക്ടര്‍ അറിയിച്ചു.