Saturday
22 Sep 2018

ജാമ്യചീട്ടിന് ആര്‍ബിഐ നിരോധനം

By: Web Desk | Tuesday 13 March 2018 11:10 PM IST

ന്യൂഡല്‍ഹി: വന്‍തുകകളുടെ തട്ടിപ്പ് നടത്തി രാജ്യംവിടുന്ന സംഭവങ്ങള്‍ പതിവായതോടെ വാണിജ്യ ഇടപാടുകള്‍ക്കായി ബാങ്കുകള്‍ ജാമ്യച്ചീട്ട് (ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിംഗ്) കൊടുക്കുന്നത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിരോധിച്ചു. ജാമ്യച്ചീട്ട് ഉപയോഗിച്ച് വിദേശ ഇടപാട് നടത്തി 13,000 കോടി രൂപ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് രത്‌നവ്യാപാരിയായ നീരവ് മോഡിയും മെഹുല്‍ ചോക്‌സിയും തട്ടിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നിരോധനം.
റിസര്‍വ് ബാങ്കിന്റെ ജാമ്യച്ചീട്ട് നിരോധന നടപടി ഉടനടി തന്നെ നടപ്പാക്കാനാണ് ബാങ്കുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇത് സംബന്ധിച്ച് ആര്‍ബിഐ ഇന്നലെ വിജ്ഞാപനം ഇറക്കി.
നടപ്പ് സാമ്പത്തിക വര്‍ഷം ബാങ്ക് പലിശനിരക്കുകള്‍ കുറയ്‌ക്കേണ്ടതില്ലെന്ന നിലപാടാണ് റിസര്‍വ് ബാങ്ക് ഇന്നലെ സ്വീകരിച്ചത്.

Related News