Saturday
23 Sep 2017

പാകിസ്ഥാനിൽ 10418 ഭിന്നലിംഗക്കാർ

By: Web Desk | Saturday 26 August 2017 3:32 PM IST

പാകിസ്ഥാനിൽ 10418 ഭിന്നലിംഗക്കാർ. ഈ വര്ഷം ആദ്യം നടത്തിയ സെൻസസ് റിപ്പോർട്ടാണ് ഈ കണക്ക് പുറത്തുവിട്ടത് . 207 മില്യൺ ജനസംഖ്യയിൽ 0. 05 ശതമാനമാണ് ഭിന്നലിംഗക്കാർ. 7651 ഭിന്നലിംഗക്കാർ നഗരപ്രദേശങ്ങളിൽ വസിക്കുമ്പോൾ ബാക്കിവരുന്ന 2767 ആളുകൾ ഗ്രാമീണമേഖലയിലുമാണുള്ളത്. പഞ്ചാബിൽ 2527, സിന്ധിൽ 913 കെയ്‌ബാർ പത്വാർ 113 ,ഇസ്ലാമബാദിൽ 109 ,ബലൂചിസ്ഥാനിൽ 27 ഉം – ഭിന്നലിംഗക്കാർ ഉള്ളതായി സെൻസസ് റിപ്പോർട്ടിൽ പറയുന്നു.

രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമാണ് ഭിന്നലിംഗക്കാരെ സംബന്ധിച്ച സെൻസസ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. സെൻസസ് റിപ്പോർട്ട് തയ്യാറാക്കിയ നടപടി സ്വാഗതാർഹമാണെന്ന് പാകിസ്ഥാൻ ഷി-മെയ്ൽ അസോസിയേഷൻ പ്രസിഡന്റ് അല്മാസ് ബോബി പറഞ്ഞു. ഭിന്നലിംഗക്കാരുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കണമെന്നു സർക്കാരിനോട് ബോബി അഭ്യർത്ഥിച്ചു.

രാജ്യത്ത് ആറാമത്തെ ജനസംഖ്യാ കണക്കെടുപ്പ് റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിച്ചത്. സെൻസസ് റിപ്പോർട്ട് പ്രകാരം 106 മില്യൺ പുരുഷന്മാർ.  101 മില്യൺ സ്ത്രീകള്‍.