Monday
28 May 2018

സെല്‍ഫി പ്രേമികള്‍ക്കായി ഇന്റക്‌സിന്റെ ലയണ്‍സ് ടി1 പ്ലസ് വിപണിയില്‍

By: Web Desk | Thursday 10 May 2018 1:05 PM IST

കൊച്ചി : സെല്‍ഫി പ്രേമികള്‍ക്കായി പ്രമുഖ ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാതാക്കളായ ഇന്റക്‌സ് ലയണ്‍സ് ടി1 പ്ലസ് എന്ന പുതിയൊരു മോഡല്‍ അവതരിപ്പിച്ചു. 5 ഇഞ്ച് ഡ്യുവല്‍ സെല്‍ഫി ക്യാമറ സ്മാര്‍ട്ട്‌ഫോണായ ലയണ്‍സ് ടി1 പ്ലസ് താങ്ങാവുന്ന വിലയുള്ള സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഫോണാണ്. 2.5ഡി കെര്‍വ്ഡ് ഗ്ലാസും ഡിഎസ്എല്‍ആര്‍ ക്യാമറയില്‍ എടുക്കുന്ന ചിത്രത്തിന് സമാനമായ ക്വാളിറ്റിയും ഉറപ്പു നല്‍കുന്ന ഫോണ്‍ നിരവധി ആകര്‍ഷണീയതയോടെയാണ് വിപണിയില്‍ എത്തിയിരിക്കുന്നത്.

5564 രൂപയാണ് വില. ഫ്‌ളാഷ് എലവേറ്റ് ഫോട്ടോഗ്രഫിയെ ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തിക്കുന്ന 8+2 എംപി ഡ്യുവല്‍ ക്യാമറകളാണ് ഫോണിലുള്ളത്. ഡാര്‍ക്ക്, നൈറ്റ് മോഡുകളില്‍ പോലും മിഴിവുള്ളതും ചെറിയ വിശദാംശങ്ങള്‍ പോലും എടുത്തു കാണിക്കുകയും ചെയ്യുന്ന 8 എംപി റിയര്‍ ക്യാമറയാണ് ഫോണിന്റെ മറ്റൊരു ആകര്‍ഷണീയത. ബോക്കെ എഫക്ട് പോലുള്ള ഫീച്ചറുകള്‍ കൊണ്ട് മികച്ച സെല്‍ഫി എക്‌സ്പീരിയന്‍സ് നല്‍കാന്‍ ഈ ഫോണിന് സാധിക്കും. 128 ജിബി വരെ എക്‌സ്പാന്‍ഡ് ചെയ്യാവുന്ന 16ജിബി റോമാണ് ഫോണിലുള്ളത്. ബ്ലാക്ക്, ഷാംപെയ്ന്‍ എന്നീ നിറങ്ങളില്‍ ഡ്യുവല്‍ സെല്‍ഫി ഫോണായ ലയണ്‍സ് ടി1 പ്ലസ് ലഭ്യമാണ്.