Saturday
22 Sep 2018

മദ്യത്തിന്റെ കാര്യത്തില്‍ കേരളം പതിവ് തെറ്റിച്ചില്ല

By: Web Desk | Monday 4 September 2017 11:24 PM IST

തിരുവനന്തപുരം: ഓണക്കാലത്തെ പതിവ് തെറ്റിക്കാതെ കേരളം. സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യ വില്‍പ്പന നടന്നതായി റിപ്പോര്‍ട്ടുകള്‍. ഉത്രാട ദിവസം മാത്രംനടന്നത് 71.17  കോടിയുടെ വില്‍പ്പന. ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റിലാണ് കൂടുതല്‍ വില്‍പ്പന നടന്നത്. മുന്‍ വര്‍ഷത്തെക്കാള്‍ 29.46 കോടിയുടെ വര്‍ദ്ധനവാണ് ബെവ്‌ക്കോക്ക് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 59.51 കോടിയായിരുന്നു വില്‍പ്പന. ബെവ്‌ക്കോയുടെ ലാഭശതമാനം 24ല്‍ നിന്നും 29 ശതമാനമായി ഉയരുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം ഓണക്കാലത്ത് ഫൈവ് സ്റ്റാര്‍ ഹോട്ടലുകളും ബിയര്‍-വൈന്‍ പാലര്‍റുകളും മാത്രമാണ് ഉണ്ടായിരുന്നത്. പുതിയ മദ്യംനയം വന്നതോടെ കൂടുതല്‍ ബാറുകള്‍ തുറന്നു. 245 ബിവറേജസ് ഔട്ട്‌ലൈറ്റുകളാണ് ഇപ്പോള്‍ തുറന്നുപ്രവര്‍ത്തിക്കുന്നത്.
അതേസമയം ബാറുകളിലെയും കള്ളുഷാപ്പുകളിലെയും അനധികൃത മദ്യ വില്‍പ്പനയുടെ കണക്കുകള്‍ കൂട്ടാതെയാണ് ഈ റെക്കോര്‍ഡ് വില്‍പ്പന.

 

 

Related News