Monday
25 Jun 2018

മദ്യനിരോധനം: വ്യാജമദ്യത്തിന്റെ ലഭ്യത വര്‍ധിച്ചെന്ന് ഋഷിരാജ് സിംഗ്

By: Web Desk | Thursday 28 September 2017 9:47 PM IST

അടിമാലി മദ്യ നിരോധന സമയത്ത് വ്യാജമദ്യത്തിന്റെ ലഭ്യത സംസ്ഥാനത്ത്
കൂടുതലായിരുന്നുവെന്നും പുതിയതായി ബാറുകള്‍ തുറന്നശേഷം വ്യാജമദ്യത്തിന്റെ
ലഭ്യത കുറഞ്ഞിട്ടുണ്ടെന്നും സംസ്ഥാന എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്.
സംസ്ഥാന എക്‌സൈസ് വകുപ്പിന്റെയും അടിമാലി എസ് എന്‍ ഡി പി വൊക്കേഷണല്‍
ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെയും സംയുക്താഭിമുഖ്യത്തില്‍
വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാമ്പയിന്‍
ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.