അതിഥിദേവോ ഭവ: സ്വീകരണ മുറി ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

അതിഥിദേവോ ഭവ: സ്വീകരണ മുറി ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
June 13 16:21 2014

സ്വീകരണ മുറി ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
ഒരു വീടിന്റെ സ്വീകരണമുറി എത്രയും നന്നായിരിക്കുന്നുവോ അതാണ്‌ ആ വീടിന്റെ മുഖശ്രീ. അതിഥികൾ കൂടുതലും സ്വീകരണമുറിയിലാണ്‌ സമയം ചെലവിടാറുള്ളത്‌. വീടിനെപറ്റിയും വീട്ടുകാരെപറ്റിയുമുള്ള അഭിപ്രായ രൂപീകരണം സ്വീകരണമുറിയുടെ വശ്യ്തതയെ ആശ്രയിച്ചിരിക്കും എന്നു സാരം.

നമ്മുടെ ഇന്നത്തെ രീതിയനുസരിച്ച്‌ സിറ്റൗട്ടിൽ നിന്നും വാതിൽ തുറന്ന്‌ ഒരു അതിഥി ആദ്യം കടന്നുവരുന്നത്‌ ലിവിംഗ്‌റൂം എന്നും ഡ്രോയിംഗ്‌റൂം എന്നും നാം വിളിക്കുന്ന സ്വീകരണമുറിയിലേ ക്കാണ്‌. ഇവിടെ ഇരിപ്പിടങ്ങൾ ഭംഗിയായി ക്രമീകരിച്ചിരിക്കണം. ടി.വി യും മ്യൂസിക്‌ സിസ്റ്റവുമെല്ലാം ഒരുകാലത്ത്‌ ഇവിടെ വച്ചിരുന്നെങ്കിലും ഇന്നവയ്ക്ക്‌ പ്രത്യേകം മുറികൾ സജ്ജീകരിക്കുകയോ അല്ലെങ്കിൽ ഡൈനിംഗ്‌റൂമിൽ വയ്ക്കുകയോ ആണ്‌ പലരും ചെല്ലുന്നത്‌. അതിഥികൾ വന്നാൽതന്നെ മറ്റുള്ളവർക്ക്‌ ശല്യമുണ്ടാകാതെ ടി.വി കാണാൻ വേണ്ടിയാണിത്‌.

ലിവിംഗ്‌റൂമിൽ അനാവശ്യമായി ഫർണ്ണീച്ചറുകൾ കുത്തിനിറച്ചിടരുത്‌. സോഫകൾക്കരികിൽ സൈഡ്‌ ടേബിൾ, ഒരു ടീപ്പോയ്‌ എന്നിവയും ക്രമീകരിയ്ക്കാം. അക്വേറിയം, കൗതുക വസ്തുക്കൾ, പെയിന്റിങ്ങുകൾ എന്നിവ ലിവിംഗ്‌ റൂമിനെ അലങ്കരിക്കാൻ ഉപയോഗിക്കാവുന്നതാണ്‌. ഒരാൾ നിങ്ങളുടെ വീട്ടിലേക്ക്‌ കടന്നു വരുമ്പോൾ അയാളെ സ്വാഗതം ചെയ്യുന്ന വിധത്തിലാവണം ലിവിംഗ്‌റൂം ഒരുക്കേണ്ടത്‌. തീർച്ചയായും നല്ല സ്വീകരണമുറികൾ ആ വീട്ടിൽ താമസിക്കുന്നവരുടെ വ്യക്തിത്വത്തെ പ്രതിഫലിപ്പിയ്ക്കുന്നു. ഇതിനർത്ഥം വിലകൂടിയ ഫർണ്ണീച്ചറുകളുടെ ഒരു ഷോറൂം ആണ്‌ ലിവിംഗ്‌ റൂം എന്ന്‌ തെറ്റിദ്ധരിയ്ക്കരുത്‌. കുട്ടികൾ ഉള്ള വീടാണെങ്കിൽ ഇത്തരം ഫർണ്ണീച്ചറുകൾ കേടുകൂടാതെ സൂക്ഷിക്കുക വളരെ ബുദ്ധിമുട്ടായിരിക്കും. അതുപോലെ എളുപ്പം അഴുക്ക്‌ പിടിക്കാത്ത സോഫാകവറുകൾ ഉപയോഗിക്കാം. ജനാലകൾ മുറിക്ക്‌ ഇണങ്ങുന്ന വിധത്തിലുള്ള കർട്ടനുകൾ കൊണ്ടും അലങ്കരിയ്ക്കാം.

സ്വീകരണമുറിയുടെ വാസ്തു..
സ്വീകരണമുറി ഒരുക്കുമ്പോൾ വാസ്തുശാസ്ര്തപരമായി ഏറെ ശ്രദ്ധിയ്ക്കേണ്ടതുണ്ട്‌. വീടിന്റെ വടക്കുഭാഗത്താണ്‌ സ്വീകരണമുറി വരേണ്ടത്‌. അതിഥികൾക്കായി ഇരിപ്പിടങ്ങൾ ക്രമീകരിയ്ക്കുമ്പോൾ പടിഞ്ഞാറ്‌ അല്ലെങ്കിൽ തെക്ക്‌ ഭാഗത്തേക്ക്‌ അഭിമുഖമായി ഇരിക്കത്തക്ക വിധത്തിലാവണം ക്രമീകരിയ്ക്കേണ്ടത്‌. ചതുരാകൃതിയിലോ ദീർഘ ചതുരാകൃതിയിലോ ഉള്ള ഫർണ്ണീച്ചറാണ്‌ സ്വീകരണമുറിയിൽ ഇടേണ്ടത്‌. തെക്ക്‌ അല്ലെങ്കിൽ പടിഞ്ഞാറ്‌ ഭാഗത്തായണ്‌ ഇവ ക്രമീകരിക്കേണ്ടത്‌. മുറിയുടെ തെക്ക്‌ കിഴക്ക്‌ ഭാഗത്ത്‌ ടി.വി വയ്ക്കാം. വടക്ക്‌ പടിഞ്ഞാറു ഭാഗത്ത്‌ സോഫ ഇടാം. ഷോകേസ്‌ സ്ഥാപിക്കാൻ പറ്റിയ സ്ഥാനം തെക്ക്‌ പടിഞ്ഞാറ്‌ മൂലയാണ്‌. സ്വീകരണമുറി മാസത്തിലൊരിയ്ക്കൽ പുതുക്കി ക്രമീകരിയ്ക്കുന്നത്‌ ആകർഷണീയത വർദ്ധിപ്പിയ്ക്കും.

സതീഷ്കുമാർ

  Categories:
view more articles

About Article Author