Friday
19 Oct 2018

കോട്ടയം: തദ്ദേശസ്വയംഭരണ സ്ഥാപന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം

By: Web Desk | Friday 15 September 2017 3:36 PM IST

കോട്ടയം: ജില്ലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് രണ്ടിടത്ത് നടന്ന ഉപ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം. പാമ്പാടി, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
പാമ്പാടി പഞ്ചായത്ത് 18-ാം വാര്‍ഡ് കാരിക്കാമറ്റത്തേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ 247 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇടത് സ്ഥാനാര്‍ത്ഥി പരാജയപ്പെടുത്തിയത്.
കാഞ്ഞാരപ്പള്ളി പഞ്ചായത്തിലെ മാനിടംകുഴി വാര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സീറ്റ് ഇടത്പക്ഷം പിടിച്ചെടുക്കുകയായിരുന്നു. എല്‍ഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി 145 വോട്ടുകള്‍ക്കാണ് ഇവിടെ വിജയിച്ചത്.

  • rep. image
Related News