Wednesday
22 Nov 2017

‘ലോക്കി’വരുന്നു ജാഗ്രതാനിർദ്ദേശവുമായി സർക്കാർ

By: Web Desk | Sunday 3 September 2017 8:49 AM IST

ന്യൂഡൽഹി : റാൻസം വൈറസായ ലോക്കി കമ്പ്യൂട്ടറുകളെ കീഴടക്കിയേക്കാമെന്ന് കേന്ദ്രസർക്കാർ ജാഗ്രത നിര്‍ദേശം നൽകുന്നു. സ്പാം മെയിലുകളിൽ കൂടിയാണ് വൈറസ് പരക്കുന്നത് . ഡ്രോപ്പ് ബോക്സ് ലിങ്ക് ഓപ്പൺ ചെയ്യാനുള്ള നിർദ്ദേശമാണ് മെയിലുകളിൽ ഉണ്ടാവുക.നേരത്തെ വണ്ണാക്രൈ എന്ന റാൻസം വെയറായിരുന്നു കമ്പ്യൂട്ടറുകളിൽ ആക്രമണം നടത്തിയിരുന്നത് .

ലോക്കി റാൻസംവെയറിന്റെ ഭാഗമായി 23 ദശലക്ഷം സ്പാം മെയിലുകളാണ് പടർന്നിരിക്കുന്നത്.‘please print’, ‘documents’, ‘photo’, ‘Images’, ‘scans’ and ‘pictures’ തുടങ്ങിയ സാധാരണ വിഷയങ്ങളാണ് മെയിലുകളിൽ ഉള്ളത് . ലിങ്ക് തുറന്ന് കഴിഞ്ഞാൽ കമ്പ്യൂട്ടറിനെ വൈറസ് ബാധിക്കും .അ​തു തു​റ​ക്കു​മ്പോ​ൾ റാ​ൻ​സം​വേ​ർ കം​പ്യൂ​ട്ട​റി​ൽ പ്ര​വേ​ശി​ച്ച് നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ക്കും. പ​ണം കൊ​ടു​ത്താ​ലേ പി​ന്നീ​ടു കം​പ്യൂ​ട്ട​ർ പ്ര​വ​ർ​ത്തി​ക്കൂ. മെ​യി​ൽ നി​രു​പ​ദ്ര​വി​യാ​ണെ​ന്ന​മ​ട്ടി​ലാ​കും ശീ​ർ​ഷ​കം. ഒ​ന്ന​ര​ല​ക്ഷം രൂ​പ​വ​രെ ഓ​രോ കം​പ്യൂ​ട്ട​റി​ൽ​നി​ന്നും പി​ഴ​പ്പ​ണ​മാ​യി ചോ​ദി​ക്കാം.