Friday
14 Dec 2018

ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ ആലോചിക്കുന്നു

By: Web Desk | Tuesday 15 August 2017 10:40 AM IST

 

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. വിവിധ സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം അടുത്ത വര്‍ഷം നവംബര്‍-ഡിസംബര്‍ മാസത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പും നടത്താനാണ് ആലോചന.
തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നതിലൂടെ ഭാരിച്ച സാമ്പത്തിക ചെലവ് കുറയ്ക്കാനാകും എന്ന വാദമാണ് ഇതിലൂടെ കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തുന്നത്. കൂടാതെ, ഭരണനിര്‍വഹണം സുഗമമാക്കുമെന്നും ഈ ആശയത്തിന്റെ വക്താവായ പ്രധാനമന്ത്രിയും ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ ഭാഗമായുള്ള അനൗദ്യോഗിക നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചതായും സൂചനയുണ്ട്.

Related News