Saturday
26 May 2018

ലണ്ടന്‍ മേയര്‍ പാക്കിസ്ഥാനില്‍

By: Web Desk | Wednesday 6 December 2017 8:56 PM IST

ലാഹോര്‍: ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ പാക്കിസ്ഥാനിലെത്തി. മൂന്നു ദിവസത്തെ ഒൗദ്യോഗിക സന്ദര്‍ശനത്തിനായാണ് സാദിഖ്  പാക്കിസ്ഥാനില്‍ എത്തിയത്. വാഗാ അതിര്‍ത്തിയിലെത്തിയ സാദിഖിനെ ലാഹോര്‍ മേയര്‍ കേണല്‍ മുബാഷിര്‍ സ്വീകരിച്ചു.

പാക്കിസ്ഥാനില്‍ ലാഹോര്‍, കറാച്ചി, ഇസ്ലാമാബാദ് തുടങ്ങിയ സ്ഥലങ്ങളും സാദിഖ് സന്ദര്‍ശിക്കും. ഒരു ലണ്ടന്‍ മേയറിന്‍റെ ആദ്യ പാക്കിസ്ഥാന്‍ സന്ദര്‍ശനമാണിത്. ഇന്ത്യാ      സന്ദര്‍ശനത്തിനുശേഷമാണ് ലണ്ടന്‍ മേയര്‍ പാകിസ്ഥാനിലെത്തിയത്.

ഡിസംബര്‍ മൂന്നിന് ഇന്ത്യയിലെത്തിയ സാദിഖ് ഡല്‍ഹി, മുംബൈ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ആദ്യമായാണ് ഒരു ലണ്ടന്‍ മേയര്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത്.

Related News