Tuesday
24 Oct 2017

20 വർഷം കൊണ്ട് 18 അടി നീളമുള്ള നഖം

By: Web Desk | Saturday 16 September 2017 2:38 PM IST

കൈകളുണ്ട് എന്നിരുന്നാലും സാധാരണയായി കൈകൾകൊണ്ട് ചെയ്യുന്ന പ്രവർത്തികളൊന്നും തന്നെ ചെയ്യാനാകില്ല യു എസ്  ടെക്സാസിലെ അയാന വില്യംസിന്. കാര്യം വേറൊന്നുമല്ല ഇവരുടെ നഖത്തിനു അൽപ്പം നീളം കൂടിപ്പോയതുകൊണ്ടാണ് ഈ ബുദ്ധിമുട്ട്. ലോകത്തിലെ ഏറ്റവും നീളംകൂടിയ നഖങ്ങളുടെ ഉടമയായ സ്ത്രീ എന്ന ഗിന്നസ് റെക്കോർഡ് ഉടമയാണ് അയാന.

ഇരുപതു വർഷം നീണ്ട പ്രയത്നത്തിലൂടെയാണ് അയാന വില്യംസ് 18 അടി നീളമുള്ള നഖം വളർത്തിയെടുത്തത്. ഈ നഖങ്ങൾ മനോഹരമാക്കാൻ കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും വേണ്ടിവരും. നഖസംരക്ഷണത്തെക്കുറിച്ച് അയാന പറയുന്നതിങ്ങനെ:- ”ദിവസവും മൂന്നു പ്രാവശ്യം ഞാൻ നഖങ്ങൾ കഴുകി വൃത്തിയാക്കാറുണ്ട്. സിങ്കിനുസമീപം നിന്ന് അണുനാശിനിയോ ബ്ലീച്ചോ ഉപയോഗിച്ച് നഖങ്ങൾ ബ്രഷ് ചെയ്യുകയാണ് പതിവ്”.