Sunday
22 Oct 2017

മൂന്ന് തൊഴിലാളികള്‍ ലോറി ഇടിച്ച് മരിച്ചു

By: Web Desk | Friday 13 October 2017 9:49 AM IST

കൊച്ചി: ആലുവയില്‍ മൂന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ ലോറിയിടിച്ച് മരിച്ചു. മെട്രോ നിര്‍മ്മാണത്തിന്റെ ഭാഗമായി ഗതാഗതം നിയന്ത്രിച്ചവരാണ് അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. അപകടമുണ്ടാക്കിയ ലോറി നിര്‍ത്താതെ പോയി.
ടാങ്കര്‍ ലോറിയാണ് ഇടിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ലോറി കണ്ടെത്താനായി പൊലീസ് അന്വേഷണം തുടങ്ങി.