Wednesday
19 Sep 2018

ഭക്ഷ്യ മന്ത്രിയുടെ ഇടപെടല്‍: സംസ്ഥാനത്തിന് നഷ്ടമായ ധാന്യം വീണ്ടും അനുവദിച്ചു

By: Web Desk | Wednesday 11 July 2018 10:04 PM IST

തിരുവനന്തപുരം: സംസ്ഥാനത്തിന് നഷ്ടമായ ഭക്ഷ്യധാന്യം ഭക്ഷ്യ മന്ത്രി പി തിലോത്തമന്‍റെ ഇടപെടലിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ വീണ്ടും അനുവദിച്ചു. ദേശീയ ഭക്ഷ്യഭദ്രതാ നിയമം നടപ്പില്‍വന്ന ശേഷം ഫുഡ് കോര്‍പ്പറേഷന്‍ ഇന്‍ഡ്യയിലെ തൊഴില്‍ തര്‍ക്കത്തെതുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ലാപ്‌സായ 1283.3 മെട്രിക് ടണ്‍ അരിയും 15.52 മെട്രിക് ടണ്‍ ഗോതമ്പുമാണ് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും അനുവദിച്ചത്.
ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാനെ നേരില്‍ കണ്ട് നിവേദനം നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് നഷ്ടപ്പെട്ട ധാന്യം തിരികെ അനുവദിക്കാന്‍ കേന്ദ്രം തയ്യാറായത്. 30 ദിവസത്തിനകം ധാന്യം ലഭിക്കും.
ധാന്യത്തിന്‍റെ വിഹിതം കൂട്ടണമെന്ന സംസ്ഥാനത്തിന്‍റെ ആവശ്യവും കേന്ദ്രസര്‍ക്കാരിന്‍റെ പരിഗണനയിലാണെന്ന് മന്ത്രി അറിയിച്ചു.

Related News