Monday
23 Jul 2018

തിരുവോണം ബംപര്‍ മലപ്പുറത്ത്‌

By: Web Desk | Friday 22 September 2017 10:53 PM IST

തിരുവനന്തപുരം :

സംസ്ഥാന സര്‍ക്കാരിന്റെ തിരുവോണം ബംപര്‍ ലോട്ടറി ഒന്നാം സമ്മാനം AJ 442876 എന്ന ടിക്കറ്റിന്. മലപ്പുറത്തു വിറ്റതെന്നാണു സൂചന. ആദ്യം നറുക്കെടുത്ത നമ്പര്‍ അച്ചടിക്കാത്തതാണെന്നു കണ്ടെത്തിയതോടെ വീണ്ടും നറുക്കെടുക്കുകയായിരുന്നു. 10 കോടി രൂപയാണ് ഒന്നാം സമ്മാനം. സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണിത്. 250 രൂപയായിരുന്നു ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയുടെ സമാശ്വാസ സമ്മാനത്തിന് 442876 എന്ന ടിക്കറ്റ് നമ്പര്‍ അര്‍ഹമായി. തിരുവനന്തപുരം ശ്രീചിത്രാ ഹോം ഓഡിറ്റോറിയത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലാണ് ഭാഗ്യശാലിയെ തിരഞ്ഞെടുത്തത്.