Wednesday
24 Oct 2018

ലോട്ടറി തൊഴിലാളികളുടെ ബോണസ് വിതരണം പൂര്‍ത്തിയാക്കണം: എ ഐ ടി യു സി

By: Web Desk | Wednesday 27 September 2017 6:30 PM IST

കൊച്ചി:

ലോട്ടറി തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് ഓണക്കാലത്ത് പ്രഖ്യാപിച്ച ബോണസ് നാളിതുവരെയായിട്ടും പൂര്‍ണമായും വിതരണം ചെയ്യാത്ത ഉദ്യോഗസ്ഥരുടെ അനാസ്ഥയെക്കുറിച്ച് അന്വേഷിക്കണമെന്നും അടിയന്തരമായി ബോണസ് വിതരണം പൂര്‍ത്തിയാക്കണമെന്നും ഓള്‍ കേരള ലോട്ടറി ട്രേഡേഴ്‌സ് യൂണിയന്‍ [എ ഐ ടി യു സി ]എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം 24 ന് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുകയും 25 ന് അര്‍ഹരായ തൊഴിലാളികള്‍ക്കുള്ള ബോണസ് വിതരണത്തിനുള്ള തുക ക്ഷേമനിധി ഓഫീസര്‍ക്ക് കൈമാറിയതുമാണ്. ഒരു മാസം പിന്നിട്ടിട്ടും ബോണസ് വിതരണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ ഈ വിഷയത്തില്‍ സത്വര നടപടി ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ഷാജി ഇടപ്പള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബാബു കടമക്കുടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റെജി എം എസ് ,പി ജെ തമ്പി, വി എം വിനു, ടി ബി ജോഷി, ടി ജെ അംബ്രോസ് , ഗോപി സി എം സി എ അഖില്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.

 

Related News