Tuesday
25 Sep 2018

കോടതികളില്‍ പിന്നോക്ക വിഭാഗങ്ങളുടെ കുറവ് ഉത്കണ്ഠയുണ്ടാക്കുന്നു: രാഷ്ട്രപതി

By: Web Desk | Saturday 25 November 2017 9:47 PM IST

ന്യൂഡല്‍ഹി: ഉന്നത കോടതികളില്‍ വനിതകളുടെയും പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരുടെയും പ്രാതിനിധ്യം കുറഞ്ഞിരിക്കുന്നതില്‍ ഉത്കണ്ഠയുണ്ടെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. ലോ കമ്മിഷന്‍ ഓഫ് ഇന്ത്യ, നിതി ആയോഗ് എന്നിവയുടെ സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. ഒബിസി, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍ നിന്നുള്ളവരുടെ പ്രാതിനിധ്യം കാലങ്ങളായി ഉന്നതകോടതികളില്‍ കുറഞ്ഞിരിക്കുന്നത് അസ്വീകാര്യമാണെന്നും രാഷ്ട്രപതി പറഞ്ഞു. കോടതികളില്‍ നാലില്‍ ഒരു ജഡ്ജി മാത്രമാണ് വനിതയായിരിക്കുന്നതെന്നും ഇത് പിന്നീട് പടിപടിയായി ഉയര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ ഹൈക്കോടതികളിലും സുപ്രീം കോടതിയിലുമായി 17,000 ജഡ്ജിമാരാണുള്ളത്. ഇതില്‍ നാലിലൊന്ന് അതായത് 4700 പേര്‍ മാത്രമാണ് വനിതകളായിട്ടുള്ളതെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
ജില്ലാ, സെഷന്‍സ് കോടതികളിലെ ന്യായാധിപന്‍മാരുടെ കഴിവുകള്‍ വര്‍ധിപ്പിച്ച് അവരെ ഹൈക്കോടതികളിലെത്തിക്കേണ്ടത് ഉന്നത കോടതികളുടെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ജുഡീഷ്യറിയുടെ നിലവാരത്തില്‍ വിട്ടുവീഴ്ചയുണ്ടാവാന്‍ പാടില്ലെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

 

 

Related News