Tuesday
16 Oct 2018

ന്യൂനമര്‍ദം തീരത്തേക്ക്; തോപ്പുംപടിയിൽ  നിന്നും പോയ 150 ബോട്ടുകളെ കുറിച്ച്‌ വിവരമില്ല

By: Web Desk | Friday 5 October 2018 10:49 AM IST

കൊച്ചി: ന്യൂനമര്‍ദം തീരത്തേക്ക് അടുത്തുകൊണ്ടിരിക്കുന്നു. തോപ്പുംപടിയിൽ  നിന്നും മത്സ്യബന്ധത്തിനുപോയ 150 ബോട്ടുകളെ കുറിച്ച്‌ വിവരമില്ലാത്തത് ആശങ്ക .  ഇവരുമായി ബന്ധപ്പെടാന്‍ ഇതേവരെ കഴിഞ്ഞിട്ടില്ല.

ലക്ഷദ്വീപ് മുതല്‍ ഗുജറാത്ത് വരെയുള്ള തീരങ്ങളിലാണ് ഇവര്‍ മത്സ്യബന്ധനത്തിനു   പോകുന്നതെന്ന അറിവു വച്ച് ശ്രമം തുടരുകയാണ്. ഈ മേഖലയിലൂടെയാണ് ന്യൂനമര്‍ദം രൂപപ്പെടുകയും കടന്നുപോകുകയും ചെയ്യുന്നത്. കൊച്ചിയില്‍ നിന്നു പോയ 600 ബോട്ടുകളില്‍ 300 ബോട്ടുകളാണ് ഇതുവരെ മടങ്ങിയെത്തിയിട്ടുള്ളത്. അതേസമയം, നീണ്ടകരയില്‍നിന്നുപോയ നൂറോളം ബോട്ടുകള്‍ തിരിച്ചെത്തിയില്ല. എന്നാല്‍ ഇവയുമായി ബന്ധം പുലര്‍ത്താന്‍ കഴിയുന്നുണ്ട്.

പത്തു ദിവസം മുമ്പു  വരെ മത്സ്യബന്ധനത്തിനുപോയ  ബോട്ടുകളാണ് ഇനിയും തിരിച്ചെത്താനുള്ളത്. പത്തു ദിവസം മുന്പുപോയതിനാല്‍ ഇവര്‍ക്ക് കാലാവസ്ഥാ, ന്യൂനമര്‍ദ മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടില്ല.

Related News