Tuesday
25 Sep 2018

24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം അതിതീവ്രമാകുമെന്ന് കുസാറ്റ് റഡാര്‍

By: Web Desk | Tuesday 13 March 2018 9:55 PM IST

കളമശ്ശേരി: കന്യാകുമാരി ഭാഗത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം 24 മണിക്കൂറിനുള്ളില്‍ അതിതീവ്രമാകാമെന്നും കേരള തീരത്ത് ജാഗ്രത പാലിക്കണമെന്നും കുസാറ്റ് റഡാര്‍ കേന്ദ്രം. ശക്തിപ്പെട്ട് വരുന്ന ന്യൂനമര്‍ദ്ദം വടക്കുപടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങുന്നതായി കുസാറ്റ് റഡാര്‍ കേന്ദ്രം കൂട്ടിച്ചേര്‍ത്തു. ചുഴലിക്കാറ്റായി മാറാന്‍ നേരിയ സാധ്യതയുണ്ടെന്നും തിരമാലകള്‍ ഒരു മീറ്റര്‍ വരെ ഉയര്‍ന്നേക്കാമെന്നും അധികൃതര്‍ അറിയിച്ചു.

കാറ്റിന്റെ വേഗത 40 മുതല്‍ 60 കിലോമീറ്റര്‍ വരെ ആകാനും സാധ്യതയുണ്ട്.അതേസമയം, കേരള തീരപ്രദേശത്ത് ശക്തമായ ചുഴലിക്കാറ്റിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

Related News