Wednesday
12 Dec 2018

ലോ​യ മ​രി​ച്ച​ത് ഹൃ​ദ​യാ​ഘാ​ത​ത്താ​ല​ല്ല , ത​ല​ച്ചോ​റി​ന് ക്ഷ​ത​മേ​റ്റോ വി​ഷം അ​ക​ത്തു​ചെ​ന്നോ ആ​കാമെന്ന് ഫോ​റ​ന്‍സി​ക് വി​ദ​ഗ്ധ​ന്‍

By: Web Desk | Monday 12 February 2018 9:20 AM IST

ന്യൂ​ഡ​ല്‍ഹി: ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ ​പ്ര​തി​യാ​യ വ്യാ​ജ ഏ​റ്റു​മു​ട്ട​ല്‍ കേ​സി​ലെ വി​ചാ​ര​ണ കോ​ട​തി ജ​ഡ്ജിയായിരുന്ന  ബ്രി​ജ് ഗോ​പാ​ല്‍ ഹ​രി​കി​ഷ​ന്‍ ലോ​യ മ​രി​ച്ച​ത് ഹൃ​ദ​യാ​ഘാ​ത​ത്താ​ല​ല്ലെ​ന്ന് ഫോ​റ​ന്‍സി​ക് വി​ദ​ഗ്ധ​ന്‍ ഡോ. ​ആ​ര്‍​ കെ ശ​ര്‍മ. ജ​ഡ്ജി ലോ​യ​യു​ടെ മ​ര​ണം ത​ല​ച്ചോ​റി​ന് ക്ഷ​ത​മേ​റ്റോ വി​ഷം അ​ക​ത്തു​ചെ​ന്നോ ആ​കാ​മെ​ന്ന​തി​ന്റെ അ​ട​യാ​ള​ങ്ങ​ള്‍ ചി​കി​ത്സ രേ​ഖ​ക​ളി​ലു​ണ്ടെ​ന്നും ശ​ര്‍മ പറഞ്ഞു.

ലോ​യ​യു​ടെ ദു​രൂ​ഹ​മ​ര​ണം അ​ന്വേ​ഷി​ക്കു​ന്ന​ത് ഏ​തു​വി​ധ​ത്തി​ലും ത​ട​യാ​ന്‍ കേ​ന്ദ്ര​ത്തി​ലെ​യും മ​ഹാ​രാ​ഷ്​​ട്ര​യി​ലെ​യും ബി​ജെ​പി സ​ര്‍ക്കാ​റു​ക​ളും അ​മി​ത് ഷാ​യും ശ്രമിച്ചിരുന്നു.

ലോ​യ​യു​ടെ പോ​സ്​​റ്റ്​​മോ​ര്‍ട്ടം റി​പ്പോ​ര്‍ട്ടും ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളു​ടെ ഹി​സ്​​റ്റോ​പ​ത്തോ​ള​ജി റി​പ്പോ​ര്‍ട്ടും ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ള്‍ രാ​സ​പ​രി​ശോ​ധ​ന​ക്ക​യ​ച്ച​തി​ന്റെ റി​പ്പോ​ര്‍ട്ടും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് മ​രി​ച്ച​ത് ഹൃ​ദ​യാ​ഘാ​ത​ത്താ​ലാ​ണെ​ന്ന വാ​ദം ഡോ. ​ശ​ര്‍മ ത​ള്ളി​ക്ക​ള​ഞ്ഞ​ത്. ഹി​സ്​​റ്റോ​പ​ത്തോ​ള​ജി റി​പ്പോ​ര്‍ട്ടി​ല്‍ അ​ത്ത​ര​മൊ​രു ഹൃ​ദ​യാ​ഘാ​ത​ത്തി​ന്റെ തെ​ളി​വേ ഇ​ല്ലെ​ന്ന് ശ​ര്‍മ പ​റ​ഞ്ഞു. ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യെ​ന്ന്​ ഈ ​റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​ഞ്ഞി​ട്ടു​മി​ല്ല. ചി​ല മാ​റ്റ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും എ​ന്നാ​ല്‍ അ​ത് ഹൃ​ദ​യാ​ഘാ​ത​മ​ല്ലെ​ന്നു​മാ​ണ് റി​പ്പോ​ര്‍​ട്ട്​ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, ജ​ഡ്ജി ലോ​യ​യു​ടെ ര​ക്ത​ധ​മ​നി​ക​ളി​ല്‍ കാ​ല്‍​സ്യം അ​ടി​ഞ്ഞു​കൂ​ടി​യ​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​താ​യി പോ​സ്​​റ്റ്​​മോ​ര്‍ട്ടം റി​പ്പോ​ര്‍ട്ടി​ലു​ണ്ട്.

കാ​ല്‍​സ്യം ധ​മ​നി​ക​ളി​ല​ടി​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ല്‍ പി​ന്നെ ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​കി​ല്ല. കാ​ല്‍സ്യം ധ​മ​നി​ക​ളി​ലേ​ക്ക് വ​ന്നാ​ല്‍ ഒ​രി​ക്ക​ലും അ​വ ഹൃ​ദ​യ​ത്തി​ലേ​ക്കു​ള്ള ര​ക്ത​പ്ര​വാ​ഹ​ത്തെ ത​ട​സ്സ​പ്പെ​ടു​ത്തു​ക​യി​ല്ല. മ​രി​ക്കു​ന്ന ദി​വ​സം പു​ല​ര്‍ച്ച നാ​ലു മ​ണി​ക്ക് ത​നി​ക്ക് അ​സ്വ​സ്ഥ​ത തോ​ന്നു​ന്ന​താ​യി ജ​ഡ്ജി ലോ​യ പ​റ​ഞ്ഞു​വെ​ന്ന് മൊ​ഴി​യു​ണ്ട്. തു​ട​ര്‍ന്ന് ലോ​യ മ​രി​ച്ച​താ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​ത് 6.15നാ​ണ്.

അ​താ​യ​ത് അ​സ്വ​സ്ഥ​ത​യു​ണ്ടാ​യി ര​ണ്ടു മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണി​ത്. ഒ​രാ​ള്‍ക്ക് ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യി അ​ര​മ​ണി​ക്കൂ​റി​ലേ​റെ ജീ​വ​നു​ണ്ടെ​ങ്കി​ല്‍ അ​തി​ന്റെ മാ​റ്റം ഹൃ​ദ​യ​ത്തി​ല്‍ കാ​ണി​ക്കും. എ​ന്നാ​ല്‍, ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ​തി​​ന്റെ മാ​റ്റം ലോ​യ​യു​ടെ കാ​ര്യ​ത്തി​ലി​ല്ല.

ഹൃ​ദ​യ​ത്തി​ലേ​ക്കും തി​രി​ച്ചു​മു​ള്ള ര​ക്ത​ധ​മ​നി​ക​ളു​ടെ ന്യൂ​ന​ത മ​ര​ണ​കാ​ര​ണ​മാ​കാ​മെ​ന്ന പോ​സ്​​റ്റ്​​മോ​ര്‍ട്ടം റി​പ്പോ​ര്‍ട്ടി​ലെ പ്ര​സ്താ​വ​ന അ​തി​നാ​ല്‍ ശ​രി​യ​ല്ല. ബൈ​പാ​സ് സ​ര്‍ജ​റി​ക്ക് വി​ധേ​യ​നാ​കു​ന്ന ഏ​തൊ​രാ​ള്‍ക്കു​മു​ണ്ടാ​കു​ന്ന ല​ക്ഷ​ണ​ങ്ങ​ളൊ​ന്നും ലോ​യ​യി​ല്‍ കാ​ണാ​നു​മി​ല്ല.

അ​തി​ലേ​റെ ഗൗ​ര​വ​മേ​റി​യ​ത് ത​ല​ച്ചോ​റി​നെ പൊ​തി​ഞ്ഞ ‘ഡു​റ’ ആ​വ​ര​ണം ഞെ​ങ്ങി​ഞെ​രു​ങ്ങി​യ​താ​യി പോ​സ്​​റ്റ്​​മോ​ര്‍ട്ടം റി​പ്പോ​ര്‍ട്ടി​ലു​ണ്ട്. അ​പ​ക​ട​ത്തി​ലൊ​ക്കെ​യാ​ണി​ത് സം​ഭ​വി​ക്കു​ക. അ​തി​നാ​ല്‍ ത​ല​ച്ചോ​റി​ന് ഏ​തോ ത​ര​ത്തി​ലു​ള്ള ആ​ക്ര​മ​ണ​മേ​റ്റി​ട്ടു​ണ്ട്. ശാ​രീ​രി​ക​മാ​യി ന​ട​ത്തി​യ ആ​ക്ര​മ​ണ​മാ​കാം അ​ത്.

എ​ന്നാ​ല്‍, അ​തി​ന്റെ കാ​ര​ണം പോ​സ്​​റ്റ്​​മോ​ര്‍ട്ടം റി​പ്പോ​ര്‍ട്ടി​ല്‍ എ​ഴു​തി​വെ​ക്കാ​ത്ത​ത് വി​ചി​ത്ര​മാ​ണെന്ന്​ ഡോ. ​ശ​ര്‍മ പ​റ​ഞ്ഞു.

വി​ഷം ന​ല്‍​കി​യി​രി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. ക​ര​ളും പാ​ന്‍ക്രി​യാ​സും വൃ​ക്ക​ക​ളും ശ്വാ​സ​കോ​ശ​ങ്ങ​ളും അ​ട​ക്ക​മു​ള്ള ഓ​രോ ആ​ന്ത​രി​കാ​വ​യ​വ​വും ഞെ​ങ്ങി​ഞെ​രു​ങ്ങി​യ​താ​യി പോ​സ്​​റ്റ്​​മോ​ര്‍ട്ടം റി​പ്പോ​ര്‍ട്ടി​ലു​ള്ള​ത് അ​തു​കൊ​ണ്ടാ​ണെ​ന്നും ശ​ര്‍മ കൂ​ട്ടി​ച്ചേ​ര്‍ത്തു. ര​ണ്ടു ദി​വ​സം​കൊ​ണ്ട് ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന പൂ​ര്‍ത്തി​യാ​കു​മാ​യി​രു​ന്നു​വെ​ങ്കി​ലും ലോ​യ​യു​ടെ കാ​ര്യ​ത്തി​ല്‍ 14 ദി​വ​സം എ​ടു​ത്ത​ത്​ എ​ന്തി​നാ​ണെ​ന്നും ഡോ.​ശ​ര്‍മ സംശയം  ഉന്നയിച്ചു.

കേസ് ഇന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര യുടെ മുന്നിൽ വാദം തുടരുന്നുണ്ട്

Related News