Sunday
24 Sep 2017

കുട്ടികള്‍ ആഗ്രഹിക്കുന്ന ലഞ്ച് ബോക്‌സ് വിഭവങ്ങള്‍

By: Web Desk | Monday 14 August 2017 7:47 PM IST

കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം കൊടുത്തുവിടുകയെന്നത് അമ്മമാരുടെ ആവലാതിയാണ്. രുചിയും ഗുണവുമുള്ള വിഭവങ്ങളാകും കുട്ടികള്‍ ആഗ്രഹിക്കുക. വളരെ എളുപ്പം തയാറാക്കാവുന്ന വിഭവങ്ങള്‍ അതായിരിക്കും അമ്മമാര്‍ ആഗ്രഹിക്കുന്ന ലഞ്ച് ബോക്‌സ് വിഭവങ്ങള്‍. എന്നാല്‍ എന്ത് തന്നെ ചെയ്താലും ചില കുട്ടികള്‍ ഭക്ഷണം ഉപേക്ഷിക്കും.

ആഹാരത്തിന്റെ നിറം, രുചി, മണം, രൂപം എന്നിവയില്‍ വൈവിധ്യം നിലനിര്‍ത്തണം. ഓരോ ദിവസവും ഓരോ വിഭവങ്ങള്‍ തയാറാക്കാന്‍ ശ്രദ്ധിക്കുക. കുട്ടി ആകാംക്ഷയോടെ വേണം ഓരോ ദിവസവും ലഞ്ച് ബോക്‌സ് തുറക്കാന്‍. ഭക്ഷണം ഉണ്ടാക്കുന്നതിനൊപ്പം ഭംഗിയായി പൊതിഞ്ഞുകൊടുത്തുവിടാനും ശ്രദ്ധിക്കണം. കുട്ടികളുടെ ഇഷ്ടം മനസിലാക്കി ആരോഗ്യകരമായ ഭക്ഷണം നല്‍കുന്നതിലാണ് അമ്മയുടെ വിജയം. ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അമ്മമാരുടെ ടെന്‍ഷനും കുട്ടികളുടെ ആഹാരത്തിനോടുള്ള മടുപ്പും ഒരു പരിധിവരെ കുറയ്ക്കാവുന്നതാണ്. പോഷകസമൃദ്ധവും സമീകൃതവുമായ ആഹാരം വേണം കുട്ടികള്‍ക്ക് നല്‍കാന്‍.

Related News