Tuesday
21 Nov 2017

കുഞ്ഞുങ്ങള്‍ മരിക്കാന്‍ കാരണം മാതാപിതാക്കളുടെ നോട്ടക്കുറവെന്ന് യോഗി

By: Web Desk | Thursday 31 August 2017 7:32 PM IST

ലഖ്‌നൗ:

ഉത്തര്‍പ്രദേശില്‍ കുഞ്ഞുങ്ങളുടെ കൂട്ടമരണത്തിന്‌റെ നടുക്കത്തിനിടെ വിചിത്രമായ വാദവുമായി യോഗി ആദിത്യനാഥ് രംഗത്ത്. കുഞ്ഞുങ്ങളെ മാതാപിതാക്കള്‍ വേണ്ടവിധത്തില്‍ നോക്കുന്നില്ലെന്നാണ് യോഗിയുടെ പരാമര്‍ശം. കുഞ്ഞുങ്ങളെ നോക്കാന്‍ ഇവര്‍ സര്‍ക്കാരിനെ ഏല്‍പ്പിക്കുമായിരിക്കുമെന്നും ആദിത്യനാഥ് പറയുന്നു.
മാലിന്യത്തേപ്പറ്റിയും വൃത്തിയില്ലായ്മയേക്കുറിച്ചും എല്ലാ ദിവസവും പത്രങ്ങളിലുണ്ട്. എന്നാല്‍ ഇതിനെല്ലാം സര്‍ക്കാറിനെ കുറ്റം പറഞ്ഞിട്ട് എന്തുകാര്യം. സമൂഹത്തിന്റേതും വ്യക്തികളുടേയും ഉത്തരവാദിത്തംകൂടിയാണിവ. അത് മനസിലാക്കണം ആദിത്യനാഥ് പറഞ്ഞു. മാതാപിതാക്കള്‍ക്ക് ഉത്തരവാദിത്തമില്ലെന്നും അവര്‍ കുട്ടികളെ രണ്ടുവയസിന് ശേഷം സര്‍ക്കാറിനെ ഏല്‍പ്പിച്ചാലും അത്ഭുതമില്ലെന്നും യോഗി കൂട്ടിച്ചേര്‍ത്തു.
ലഖ്‌നൗവിലെ സ്റ്റാര്‍ട്ടപ്പ് യാത്ര ഉദ്ഘാടനം ചെയ്യ്താണ് ആദിത്യനാഥ് ഇങ്ങനെ പറഞ്ഞത്. ദേശീയ മാധ്യമങ്ങളില്‍ യോഗിയുടെ പരാമര്‍ശം പരിഹാസത്തോടെ വാര്‍ത്തയായി. ഗവണ്‍മെന്റിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമമാണ് യോഗിയുടേതെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു.

Related News