Wednesday
19 Dec 2018

അഞ്ചാമത് ലുലു ബ്യൂട്ടി ഫെസ്റ്റിന് തുടക്കം

By: Web Desk | Thursday 29 November 2018 9:14 PM IST

ലുലു ബ്യൂട്ടി ഫെസ്റ്റിന്റെ ലോഗോ പ്രകാശനം സിനിമാ താരങ്ങളായ വിനയ് ഫോര്‍ട്ട്, ശബരീഷ് വര്‍മ, ഗായത്രി അശോക്, ഫുട്‌ബോള്‍ കമന്റേറ്റര്‍ ഷൈജു ദാമോദരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കുന്നു. ലുലു ഗ്രൂപ്പ് മീഡിയ കോര്‍ഡിനേറ്റര്‍ എന്‍ ബി സ്വരാജ്, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഡെപ്യൂട്ടി ജനറള്‍ മാനേജര്‍ മദന്‍ കുമാര്‍, ലുലു ഫാഷന്‍ സ്റ്റോര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജോ എന്നിവര്‍ സമീപം

കൊച്ചി: ലുലു മാളില്‍ അഞ്ചാമത് ലുലു ബ്യൂട്ടി ഫെസ്റ്റിന് തുടക്കമായി. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഒരുക്കുന്ന ബ്യൂട്ടി ഫെസ്റ്റില്‍ ഉപഭോക്താക്കള്‍ക്കായി ബ്യൂട്ടി, വെല്‍നെസ് വിദഗ്ധരുടെ സഹായത്തോടെ നടത്തുന്ന മേക്കോവര്‍ സെഷനുകളാണ് മേളയുടെ പ്രധാന ആകര്‍ഷണം.
മുന്‍ വര്‍ഷങ്ങളില്‍ ലുലു ബ്യൂട്ടി ഫെസ്റ്റില്‍ വനിതകള്‍ക്ക് മാത്രമാണ് പങ്കാളിത്തം ഉണ്ടായിരുന്നതെങ്കില്‍ ഇക്കുറി പുരുഷന്‍മാരുടെ വിഭാഗത്തിലും മത്സരമുണ്ട്. വിജയികള്‍ക്ക് ലുലു ബ്യൂട്ടി ക്യൂന്‍, ലുലു മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. ഡിസംബര്‍ 2ന് നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ പ്രമുഖരായ ബ്യൂട്ടി എക്‌സ്‌പെര്‍ട്ടുകളും സെലിബ്രിറ്റികളുമടങ്ങിയ പാനലാണ് വിജയികളെ തിരഞ്ഞെടുക്കുക. വിജയികള്‍ക്ക് 50,000 രൂപ വീതം ക്യാഷ് അവാര്‍ഡുകള്‍ ലഭിക്കും. ലുലു ഹാപ്പിനസ് മാഗസിന്റെ കവര്‍ഫീച്ചറിലേക്കും ഇവര്‍ തിരഞ്ഞെടുക്കപ്പെടും.

പൊതുജനങ്ങള്‍ക്കിടയില്‍ നിന്ന് ലഭിച്ച അപേക്ഷകരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണ് സൗന്ദര്യമല്‍സരത്തില്‍ പങ്കെടുക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 600 ഓളം എന്‍ട്രികളാണ് മേക്കോവര്‍ സെഷനിലേക്ക് ലഭിച്ചത്. ഇതില്‍ നിന്ന് ഷോര്‍ട്‌ലിസ്റ്റ് ചെയ്ത 60 മത്സരാര്‍ഥികള്‍ മേക്കോവര്‍ സെഷനുകളില്‍ പങ്കാളികളാകും.
ഡിസംബര്‍ രണ്ടു വരെ നടക്കുന്ന ബ്യൂട്ടി ഫെസ്റ്റിന്റെ തുടര്‍ച്ചയായി ഡിസംബര്‍ 9 വരെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും സൗന്ദര്യവര്‍ധക വസ്തുക്കള്‍ 50 ശതമാനം വരെ വിലക്കുറവില്‍ ലഭിക്കും.
ബ്യൂട്ടി ഫെസ്റ്റിന്റെ ലോഗോ സിനിമാ താരങ്ങളായ വിനയ് ഫോര്‍ട്ട്, ശബരീഷ് വര്‍മ, ഗായത്രി അശോക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു. ലുലു ഗ്രൂപ്പ് മീഡിയ കോര്‍ഡിനേറ്റര്‍ എന്‍ ബി സ്വരാജ്, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഡെപ്യൂട്ടി ജനറള്‍ മാനേജര്‍ മദന്‍ കുമാര്‍, ലുലു ഫാഷന്‍ സ്റ്റോര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജോ എന്നിവരും സംബന്ധിച്ചു.