Monday
25 Jun 2018

പ്രതിയെ പുറത്തിറക്കാൻ ശ്രമിച്ച ബന്ധുവിനെ തടഞ്ഞു; പോലീസുകാരന് എംഎല്‍എയുടെ മർദ്ദനം

By: Web Desk | Saturday 9 June 2018 10:41 PM IST

ഭോപ്പാല്‍: പീഡന കേസ് പ്രതിയെ പുറത്തിറക്കാൻ ശ്രമിച്ച ബന്ധുവിനെ തടഞ്ഞ  പൊലീസ് ഉദ്യോഗസ്ഥനെ ബിജെപി എംഎല്‍എ എത്തി മര്‍ദ്ദിച്ചു. വീഡിയോ പുറത്തുവന്നതോടെയാണ് ഇക്കാര്യം പുറം ലോകമറിഞ്ഞത്. ഉദയനഗര്‍ പൊലിസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ സന്തോഷ് ഇവാന്തിയെയാണ് സ്ഥലം എം.എല്‍.എയായ ചമ്പാലാല്‍ ദേവ്ദ മര്‍ദ്ദിച്ചത്.

മൂന്നു ബാല പീഡനക്കേസുകളിലെ പ്രതിയെ പോലീസ് സ്റ്റേഷനിൽ നിന്നും പുറത്തുകടത്താനാണ് എംഎൽഎയുടെ അനന്തിരവൻ ശ്രമിച്ചത്. ഇതിനെ കോണ്‍സ്റ്റബിള്‍ ചോദ്യം ചെയ്തതാണ് വാക്കുതര്‍ക്കത്തിനിടയാക്കിയത്. എം.എല്‍.എയുടെ ബന്ധുവാക്കുതര്‍ക്കത്തിനിടെ എം.എല്‍.എയെ വിളിച്ചുവരുത്തുകയായിരുന്നു. അനുയായികളേയും കൂട്ടി സ്‌റ്റേഷനിലെത്തിയ എം.എല്‍.എ പൊലീസുകാരനെ മര്‍ദ്ദിച്ചു.

എം.എല്‍.എയ്ക്ക് എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ആ ക്രമിച്ചതിലും കൃത്യനിര്‍വഹണത്തിന് തടസം നിന്നതിലുമാണ് കേസെടുത്തിരിക്കുന്നത്. സംഭവം വിവാദമായതോടെ എംഎൽഎ ഒളിവിലാണ് എന്ന് പോലീസ് പറയുന്നു.

Related News