Friday
25 May 2018

‘റെന്റ് എ കാറി’ല്‍ നിക്ഷേപിക്കാനൊരുങ്ങി മഹീന്ദ്ര

By: Web Desk | Friday 16 February 2018 9:19 PM IST

ബംഗളൂരു: കാറുകള്‍ വാടകക്ക് നല്‍കുന്ന (റെന്റ് എ കാര്‍) സംരഭമായ സൂംകാറില്‍ വന്‍തുക നിക്ഷേപിക്കാന്‍ ഒരുങ്ങുന്നതായി വാഹന നിര്‍മാണ കമ്പനിയായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ്. 19 ബില്യന്‍ ഡോളര്‍ ആസ്തിയുള്ള മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര.
സൂം കാറില്‍ തുക നിക്ഷേപിക്കുന്നതോടെ രാജ്യത്ത് തങ്ങളുടെ ബിസ്‌നസ് രംഗം കൂടുതല്‍ വിപുലമാകുമെന്നും അതിലൂടെ വളരെ സജീവമായ ഒരു നിലനില്‍പ്പ് കമ്പനിക്കുണ്ടാകുമെന്നും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ മാനേജിങ് ഡയറക്ടറായ ഡോക്ടര്‍ പവന്‍ ഗോയന്‍ക പറഞ്ഞു. സൂംകാര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലും ഇതിന്റെ മാതൃ സ്ഥാപനമായ യുഎസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സൂംകാര്‍ ഇന്‍കോര്‍പ്പറേറ്റഡിലുമായായാണ് കമ്പനി നുറ്റി എഴുപത്തിയാറ് കോടി രൂപ നിക്ഷേപിക്കുന്നത്.

Photo Courtesy: Live Mint