Tuesday
21 Aug 2018

മഹീന്ദ്രയുടെ പുതിയ എക്‌സ് യു വി 500 പുറത്തിറക്കി

By: Web Desk | Thursday 19 April 2018 3:34 PM IST

കൊച്ചി: പുതിയ കരുത്തും ആഡംബര ഇന്‍റീരിയറും ആകര്‍ഷക രൂപകല്‍പനയുമായി മഹീന്ദ്ര
എക്‌സ് യു വി 500ന്‍റെ പരിഷ്‌ക്കരിച്ച മോഡലുകള്‍ നിരത്തിലെത്തി. സസ്‌പെന്‍ഷനിലും
ക്യാബിനിലും വരുത്തിയ മാറ്റങ്ങളിലൂടെ ആയാസരഹിതമായ യാത്ര വാഗ്ദാനം ചെയ്യുന്ന
എക്‌സ് യു വി 500 കരുത്തിലും ടോര്‍കിലും പ്രീമിയം എസ് യു വി രംഗത്ത് എതിരാളികളെയെല്ലാം മറികടക്കും. 12.45 ലക്ഷം രൂപ ( W5 മോഡല്‍ ) മുതലാണ് കൊച്ചിയിലെ എക്‌സ് ഷോറൂം വില. പുതിയ പതിപ്പിന്‍റെ മോഡലുകള്‍ രാജ്യമെമ്പാടുമുള്ള മഹീന്ദ്ര ഡീലര്‍ഷിപ്പുകളില്‍ ലഭ്യമായിത്തുടങ്ങി.

ഹൈടെക് സവിശേഷതകളും അതുല്യമായ പ്രകടനവും സുരക്ഷയും തരുന്ന എക്‌സ് യു വി 500 പ്രീമിയം എസ് യു വി വിഭാഗത്തിലെ ട്രെന്‍ഡ് സെറ്ററായിക്കഴിഞ്ഞുവെന്ന് വാഹനം അവതരിപ്പിച്ച് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓട്ടോമോട്ടീവ് സെയില്‍സ് വിഭാഗം  വൈസ്പ്രസിഡന്റ് അമിത് സാഗര്‍ പറഞ്ഞു.

ഡാഷ് ബോര്‍ഡിലെയും ഡോര്‍ ട്രിമ്മിലെയും സോഫ്റ്റ് ടച്ച് ലതര്‍, അഢംബര ലതര്‍ സീറ്റ്,
നഗര സവാരിയില്‍ മികച്ച ടോര്‍ക് പ്രദാനം ചെയ്യാന്‍ ഉപകരിക്കുന്ന ആറാം തലമുറയില്‍പ്പെട്ട
ഇലക്ട്രോണിക്കലി കണ്‍ട്രോള്‍ഡ് വേരിയബിള്‍ ജ്യോമട്രി ടര്‍ബോചാര്‍ജര്‍, വലിയ സ്‌പോട്ടി 45.72 സെന്റീമീറ്റര്‍ ഡയമണ്ട് കട്ട് അലോയ് വീല്‍, ആര്‍കമീസിന്‍റെ പുത്തന്‍ ഓഡിയോ തുടങ്ങിയ ഒട്ടേറെ സവിശേഷതകളുമായാണ് പുതിയ മോഡലുകള്‍ കമ്പനി അവതരിപ്പിക്കുന്നത്. ഈ മേഖലയില്‍ത്തന്നെ ആദ്യമായി സ്മാര്‍ട് വാച്ച് കണക്ടിവിറ്റി, കണക്ടഡ് ആപ്, എക്കോസെന്‍സ് ടെക്‌നോളജി എന്നിവയും എക്‌സ് യു വി 500 ന്‍റെ പുതിയപതിപ്പില്‍ അവതരിപ്പിക്കുന്നു.
ക്രോം ഇന്‍സെര്‍ട്ടുകളോടുകൂടിയ വീതിയേറിയ ഗ്രില്‍, ക്രോം ബീസലോടുകൂടിയ ഫോഗ് ലാംമ്പ്, ടെയില്‍ ഗേറ്റോടു കൂടിയ പുതിയ സ്പളിറ്റ് ടെയില്‍ലാംമ്പും സ്‌പോയിലറും, എല്‍ ഇ ഡി ഡേ റ്റൈം റണ്ണിങ് ലൈറ്റ് തുടങ്ങിയ പ്രത്യേകതകളുമുണ്ട്. പുതിയ ടാന്‍, ബ്ലാക് തീമോടുകൂടിയതാണ് ഇന്റീരിയര്‍. പിയാനോ ബ്ലാക്കിലാണ് സെന്‍റര്‍ കണ്‍സോള്‍. ഒപ്പം ക്വില്‍റ്റ്ഡ് ടാന്‍ ലതര്‍ സീറ്റുകള്‍ യാത്ര സുഖപ്രദമാക്കും.

155 ബി എച്ച് പി കരുത്തും 360 എന്‍ എം ടോര്‍ക്കും വാഗ്ദാനം ചെയ്യുന്ന എം ഹോക് എന്‍ജിനാണ് എക്‌സ് യു വി 500 ന്റെ കരുത്ത്. സുരക്ഷിത യാത്രക്കായി ഫ്രണ്ട്, സൈഡ്, കര്‍ട്ടന്‍ എന്നിവിടങ്ങളിലായി ആറ് എയര്‍ബാഗുകള്‍, ഇ ബി ഡിയോടുകൂടി എ ബി എസ്, ഇ എസ് പി, ഹൈറേഞ്ച് യാത്രകള്‍ക്കായി ഹില്‍ ഹോള്‍ഡ് ആന്‍ഡ് ഡിസെന്‍റ് കണ്‍ട്രോള്‍, എല്ലാ വീലിലും ഡിസ്‌ക് ബ്രേക് എന്നിവയും ഇതിന്‍റെ സവിശേഷതകളാണ്. ഇതാദ്യമായി എമര്‍ജെന്‍സി കോളിങ് സംവിധാനവും ഇതില്‍ ഒരുക്കിയിട്ടുണ്ട്.

ഉപഭോക്താക്കള്‍ക്കായി പര്‍പ്പിള്‍ക്ലബ് എന്‍ഗേജ്‌മെന്‍റ് പ്രോഗ്രാം പങ്കാളിത്തവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിനോടകം രണ്ടുലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ച എക്‌സ് യു വി 500 മുപ്പതില്‍
അധികം പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.