Saturday
23 Sep 2017

പ്രവാസി വിവാഹങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കണമെന്ന് ശുപാര്‍ശ

By: Web Desk | Thursday 14 September 2017 8:14 AM IST

ന്യൂഡല്‍ഹി: പ്രവാസി വിവാഹങ്ങള്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കണമെന്ന് ശുപാര്‍ശ. എന്‍ആര്‍ഐ വിവാഹങ്ങളുടെ രജിസ്ട്രേഷന് ആധാര്‍ നിര്‍ബന്ധമാക്കാനാണു നിര്‍ദേശം. വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട സമിതി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനാണ് ഇതുസംബന്ധിച്ച ശുപാര്‍ശ നല്‍കിയത്. യുവതികള്‍ ഭര്‍ത്താവ് ഉപേക്ഷിക്കുന്ന സാഹചര്യവും ഗാര്‍ഹിക പീഡനവും അടക്കമുള്ളവ നേരിടേണ്ടിവരുന്ന സാഹചര്യങ്ങള്‍ തടയുന്നതിനുവേണ്ടിയാണ് നടപടിയെന്ന് മന്ത്രിതല സമിതി വിദേശകാര്യ മന്ത്രാലയത്തിനു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്‍ആര്‍ഐ ഭര്‍ത്താക്കന്‍മാര്‍ സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതു തടയാനും ഗാര്‍ഹിക പീഡനത്തിന് അറുതി വരുത്താനും ആധാര്‍ നിര്‍ബന്ധമാക്കണമെന്നു സമിതിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഓഗസ്റ്റ് 30നാണു സമിതി വിദേശകാര്യ മന്ത്രാലയത്തിനു റിപ്പോര്‍ട്ട് നല്‍കിയത്.