Sunday
21 Oct 2018

മക്ക മസ്ജിദ് സ്ഫോടനം: അഞ്ച് പ്രതികളെ വെറുതെവിട്ടു

By: Web Desk | Monday 16 April 2018 2:35 PM IST

ഹൈദരാബാദ്:

മക്ക മസ്ജിദ് സ്‌ഫോടനത്തില്‍ അഞ്ച് പ്രതികളേയും എന്‍ ഐ എ സ്‌പെഷ്യല്‍ കോടതി വെറുതെ വിട്ടു. പ്രതികള്‍ക്കെതിരെ നേരിട്ടുള്ള തെളിവുകളില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍. അതേസമയം, വിധി പ്രഖ്യാപനം പരിശോധിച്ച ശേഷം മേല്‍ നടപടി സ്വീകരിക്കേണ്ടതില്‍ തീരുമാനമെടുക്കുമെന്ന് എന്‍ഐഎ വ്യക്തമാക്കി.

2007 മേയ് 18നുണ്ടായ സ്‌ഫോടനത്തില്‍ ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്. ജുമു അ പ്രാര്‍ത്ഥനയ്ക്കിടയിലായിരുന്നു സ്‌ഫോടനം. സ്‌ഫോടനത്തെ തുടര്‍ന്ന് മുസ്ലീങ്ങളായ ചില യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് പള്ളി പരിസരത്ത് വിശ്വാസികള്‍ ഒത്തുകൂടി പ്രതിഷേധ പ്രകടനം നടത്തി. ഈ പ്രതിഷേധ പ്രകടനത്തിന് നേര്‍ക്ക് പോലീസ് നടത്തിയ വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു. 2007 ലെ അജ്മീര്‍ ദര്‍ഗ സ്‌ഫോടനം, 2008ലെ മലേഗാവ് സ്‌ഫോടനം, സം ജോത എക്‌സ്പ്രസ് സ്‌ഫോടനം തുടങ്ങിയ സ്‌ഫോടനങ്ങളോട് സാമ്യമുള്ളതിനാല്‍ തന്നെ മക്ക മസ്ജിദ് കേസ് ഏറ്റവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

 

Related News