Saturday
18 Nov 2017

 ‘ഉദാഹരണം സുജാത’യിലെ ആദ്യ ഗാനം റിലീസ് ചെയ്തു

By: Web Desk | Thursday 14 September 2017 1:06 PM IST

കൊച്ചി:മലയാള സിനിമാരംഗത്തെ പ്രമുഖ  മ്യൂസിക് ലേബൽ  മ്യൂസിക് 247മഞ്ജു വാരിയർ ചിത്രം ‘ഉദാഹരണം സുജാത’യിലെ ആദ്യ ഗാനം റിലീസ് ചെയ്തുഡി സന്തോഷ് രചിച്ച കസവു ഞൊറിയുമൊരു പുലരി” എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ഗോപി സുന്ദറാണ്ഗായത്രി വർമ്മ ആലാപനം .
നവാഗതനായ ഫാന്റം പ്രവീൺ സംവിധാനം നിർവഹിച്ച ‘ഉദാഹരണം സുജാത’യിൽ മഞ്ജു വാരിയറും നെടുമുടി വേണുമംത മോഹൻദാസ്ജോജു ജോർജ്അനശ്വരഅലെൻസിയർ ലെസുധി കോപ്പ എന്നിവരും അഭിനയിക്കുന്നു.   മാർട്ടിൻ പ്രക്കാട്ടും നവീൻ ഭാസ്കറും ചേർന്നാണ് ചി ത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
ഛായാഗ്രഹണം മധു നീലകണ്ഠനും ചിത്രസംയോജനം മഹേഷ് നാരായണനും നിർവഹിച്ചിരിക്കുന്നുമ്യൂസിക്247 നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ. മാർട്ടിൻ പ്രക്കാട്ടും ജോജു ജോർജും ചേർന്നാണ് ദി സീൻ സ്റുഡിയോസിന്റെ ബാനറിൽ ചിത്രം നിർമിച്ചിരിക്കുന്നത്.