Wednesday
21 Nov 2018

കവര്‍ച്ചക്കാരുടെ ആക്രമണത്തില്‍ മലയാളിക്ക് ഗുരുതര പരിക്ക്

By: Web Desk | Wednesday 20 September 2017 10:07 AM IST

റിയാദ്: സൗദിയില്‍ കവര്‍ച്ചക്കാരുടെ ആക്രമണത്തില്‍ മലയാളിക്ക് ഗുരുതര പരിക്ക്. സ്‌കൂട്ടറില്‍ പോയ മലയാളിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ദമാമിൽ നിന്ന് താമസ സ്ഥലമായ ഖാലിദിയയിലേക്കുപോയ തിരുവനന്തപുരം കല്ലമ്പലം സ്വദേശി സുകുമാരന്‍ ജയചന്ദ്രനാണ് ആക്രമണത്തിന് ഇരയായത്.
കാറില്‍ എത്തിയ സംഘം സുകുമാരനെ അടിച്ചു വീഴ്ത്തി മൊബൈല്‍ ഫോണും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും അപഹരിക്കുകയായിരുന്നു. ആക്രമണത്തില്‍ ബോധം നഷ്ടമായ സുകുമാരനെ വഴിയാത്രക്കാര്‍ ആരോ ആണ് ആശുപത്രിയില്‍ എത്തിച്ചത്. ആക്രമണത്തില്‍ സുകുമാരന്റെ ഇടത്തെ തോള്‍ എല്ലു പൊട്ടുകയും തലയ്ക്കു ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു.
ദമാം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെയും ആരെയും പിടികൂടിയിട്ടില്ല. സുകുമാരനെ വിദഗ്ത ചികിത്സക്കായി നാട്ടിലേക്കു കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സുഹൃത്തുക്കള്‍.

Related News