Wednesday
19 Sep 2018

മലയാളി യുവാവ് കോടീശ്വരനായത് ഫ്ലൈറ്റ് എടുത്തതിന് തൊട്ടുമുമ്പ്‌

By: Web Desk | Wednesday 4 July 2018 9:54 PM IST

അബുദാബി:

അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഫ്ലൈറ്റ് എടുക്കാന്‍ മിനിറ്റുകള്‍ മുമ്പ് ലോട്ടറി ടിക്കറ്റ് എടുത്തപ്പോള്‍ മലയാളിയായ ടോജോ മാത്യു വിചാരിച്ചില്ല ആ ടിക്കറ്റ് തനിക്ക് അടിക്കുമെന്ന്. 7 മില്ല്യണ്‍ ദിര്‍ഹം അതായത്, 13,05,11,950 കോടി രൂപ ($1.9 മില്ല്യണ്‍) ആണ് ടോജോയ്ക്ക് സ്വന്തമായെത്തിയത്.

മുപ്പതുകാരനായ ടോജോ അബുദാബിയില്‍ ഒരു കമ്പനിയില്‍ സിവില്‍ സൂപ്പര്‍വൈസറായിട്ട് ജോലി ചെയ്യുകയായിരുന്നു. ജൂണ്‍ 24 ന് അബുദാബി വിമാനത്താവളത്തില്‍ വച്ച് ബിഗ് ടിക്കറ്റ് ഡ്രോയില്‍ നിന്നാണ് ടോജോ ടിക്കറ്റ് എടുത്തത്. ഭാര്യയ്ക്ക് ന്യൂഡല്‍ഹിയില്‍ പുതിയ ജോലി ശരിയായതുകൊണ്ട് അബുദാബിയിലെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വരികയായിരുന്നു. എനിക്ക് ലോട്ടറി അടിച്ചുവെന്ന് വിശ്വസിക്കാനാകുന്നില്ല, ടോജോ പറഞ്ഞു.

കേരളത്തില്‍ സ്വന്തമായൊരു വീട് പണിയണമെന്നുള്ളത് തന്‍റെ ഏറെക്കാലത്തെ സ്വപ്നമായിരുന്നു. അത് സഫലമാകാന്‍ പോകുകയാണ്, ടോജോ പറഞ്ഞു. ബിഗ് ടിക്കറ്റിന്‍റെ വെബ്സൈറ്റില്‍ ഫലം പ്രസിദ്ധീകിരിച്ചത് പരിശോധിച്ചപ്പോഴാണ് തനിക്ക് ലോട്ടറി അടിച്ചതായി കാണുന്നത്.

മറ്റു 9 പേര്‍ക്ക് 100,000 ദിര്‍ഹംസ് വീതം അടിച്ചു. അതില്‍ അഞ്ച് ഇന്ത്യക്കാരും ഒരു പാകിസ്ഥാനി, കുവൈറ്റ് സ്വദേശിയുമുണ്ട്.
Related News