Friday
22 Jun 2018

അമ്മയുടെ മരണവാര്‍ത്ത കേട്ട മലയാളി ഹൃദയാഘാതത്തില്‍ മരിച്ചു

By: Web Desk | Sunday 31 December 2017 10:22 PM IST

പ്രത്യേക ലേഖകന്‍

ഉമ്മുല്‍ഖുവൈന്‍ (യുഎഇ): നാട്ടില്‍ നിന്നും അമ്മയുടെ മരണവാര്‍ത്തയറിഞ്ഞ മലയാളി ജി അനില്‍കുമാര്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞു. ഇരുപത് വര്‍ഷമായി അദ്ദേഹം ഇവിടെ ഒരു കടയിലെ തുന്നല്‍ക്കാരനായിരുന്നു.

മരണവിവരമറിഞ്ഞ് ദുബായിലുള്ള സഹോദരന്‍ സന്തോഷ് സ്വദേശമായ കൊല്ലത്തേയ്ക്ക് പോയി. പിന്നാലെ പോകാന്‍ വെള്ളിയാഴ്ചത്തേയ്ക്ക് അനിലും ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാല്‍ രാത്രിയോടെ ബോധരഹിതനായ അദ്ദേഹം ഹൃദയാഘാതത്താല്‍ അന്ത്യശ്വാസം വലിക്കുകയായിരുന്നു. മൃതദേഹം ഇന്നലെ രാത്രിനാട്ടിലേയ്ക്ക് കൊണ്ടുപോയി.