Tuesday
16 Oct 2018

സൗദിയിൽ മലയാളി ഡ്രൈവർമാർക്ക് തിരിച്ചടി

By: Web Desk | Monday 4 June 2018 10:55 AM IST

റിയാദ്: സ്വദേശിവത്കരണത്തിന് (നിതാഖാത്) പിന്നാലെ സൗദിയിൽ വനിതകൾ ഡ്രൈവിംഗ് പഠിച്ചത് മൂലം വെട്ടിലായത് മലയാളി ഡ്രൈവർമാരാണ്. തെ‍ാഴില്‍ രംഗത്ത് വന്‍ തിരിച്ചടി കിട്ടിയതോടെ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുകയാണ് ഇവര്‍.

വിദേശ ഡ്രൈവർമാരുടെ നിയമനത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 30 ശതമാനം ഇടിവാണ് സൗദിയിൽ ഉണ്ടായിട്ടുള്ളത്. വനിതകൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകിത്തുടങ്ങിയതോടെ ഇത് 40 ശതമാനത്തിലേറെയാകുമെന്നാണ് സൂചന.

എട്ടു ലക്ഷത്തിലേറെ വിദേശ ഡ്രൈവർമാരുള്ള സൗദിയില്‍ രണ്ടു ലക്ഷത്തോളം ഹൗസ് ഡ്രൈവര്‍മാരാണ്.
ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ഭക്ഷണത്തിനും താമസത്തിനും ഉള്‍പ്പെടെ ശമ്പളം ലഭിക്കുമായിരുന്നു.
കൂടാതെ അയ്യായിരം റിയാൽ ശമ്പളവും ലഭിക്കുമായിരുന്നു. ആവശ്യക്കാർ കുറഞ്ഞതോടെ ഹൗസ് ഡ്രൈവർമാരുടെ ശമ്പളം 4000 റിയാലിനും അതിനു താഴെയായി.ഇതാണ് പ്രവാസികളെ സൗദി വിടാൻ പ്രേരിപ്പിക്കുന്നത്.

Related News