Sunday
24 Sep 2017

മലയാളി ഹോട്ടലുടമ മര്‍ദനമേറ്റ് മരിച്ചു

By: Web Desk | Thursday 14 September 2017 8:30 AM IST

പൂണെ: പൂണെയ്ക്കടുത്ത് ഖേഡ് ശിവാപുരില്‍ മലയാളിയായ ഹോട്ടലുടമ മര്‍ദ്ദനമേറ്റു മരിച്ചു. കണ്ണൂര്‍ പെരളശ്ശേരി സ്വദേശി അബ്ദുല്‍ അസീസ് (56) ആണ് മരിച്ചത്.

സംഭവത്തിനു പിന്നിൽ ഹോട്ടലിരിക്കുന്ന സ്ഥലത്തിന്റെ ഉടമയാണെന്നും ഇയാൾക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നും ആവശ്യപ്പെട്ട് അസീസിന്റെ കുടുംബവും മലയാളി സംഘടനാ പ്രവർത്തകരും രംഗത്തെത്തി.

46 വര്‍ഷമായി സത്താറ റോഡിലെ ഖേഡ് ശിവാപുരില്‍ സാഗര്‍ ഹോട്ടല്‍ നടത്തി വരികയാണ്. ബുധനാഴ്ച രാവിലെ ഹോട്ടലിന്റെ സ്ഥലമുടമയും പെട്രോള്‍ പമ്പ് ഉടമയുമായ സഞ്ജയ് കോണ്ടേ അബ്ദുല്‍ അസീസുമായി അഴുക്ക് ചാലിനെപ്പറ്റി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതിനിടെ അസീസിനെ സഞ്ജയ് വടികൊണ്ട് അടിക്കുകയും ചവിട്ടുകയും ചെയ്തതായി അസീസിന്റെ മകന്‍ റയിസ് പറഞ്ഞു.

സംഭവത്തിൽ, പ്രാഥമിക നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം, പുണെ സസൂൺ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം പൂർത്തിയാക്കി റിപ്പോർട്ട് ലഭിക്കുന്നതനുസരിച്ചായിരിക്കും പുനർനടപടികൾ.

Related News