Saturday
18 Nov 2017

നിയുക്ത മാളികപ്പുറം മേല്‍ശാന്തിക്ക് മണ്ണൂര്‍ക്കാവില്‍ യാത്രയയപ്പ്

By: Web Desk | Tuesday 14 November 2017 10:10 PM IST

മണ്ണൂര്‍ക്കാവ്: ശബരിമല മാളികപ്പുറം മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട മണ്ണൂര്‍ക്കാവ് മേല്‍ശാന്തി അനീഷ് നമ്പൂതിരിക്ക് ഇന്ന് വൈകിട്ട് 4.30ന് മണ്ണൂര്‍ക്കാവ് ക്ഷേത്രത്തില്‍ വച്ച് യാത്രയയപ്പ് നല്‍കി. ഇതോടനുബന്ധിച്ച് നടന്ന സമ്മേളനത്തിന് ക്ഷേത്രഭരണസമിതി പ്രസിഡന്റ് കെ വിശ്വനാഥ പിള്ള ദീപം തെളിയിച്ചു. ഇരുമുടിക്കെട്ട് മേല്‍ശാന്തിക്ക് ഭരണസമിതി സെക്രട്ടറി രവി മൈനാഗപ്പള്ളി കൈമാറി. മേല്‍ശാന്തിയോടൊപ്പം ഇരുപത്തിയഞ്ചോളം നമ്പൂതിരിമാരും കെട്ട് നിറച്ചു.
മണ്ണൂര്‍ക്കാവില്‍ നിന്നും എരുമേലി വഴി സന്നിധാനത്തെത്തുന്ന അനീഷ് നമ്പൂതിരി നാളെ (15.11.17) വൈകിട്ട് 5 മണിയോടെ മാളികപ്പുറം മേല്‍ശാന്തി പദം ഏറ്റെടുക്കും.

Related News