Thursday
20 Sep 2018

ആറുകോടി ഉപയോക്താക്കൾ വൈറസിന്റെ പിടിയിൽ

By: Web Desk | Thursday 15 February 2018 1:53 PM IST

ന്യൂഡൽഹി: ക്രിപ്റ്റോകറൻസിയായ മൊനീറോ ഉൽപാദിപ്പിക്കുന്ന വെബ്സൈറ്റുകളിലേക്കു ഉപയോക്താക്കളെ വഴിതിരിച്ചുവിടുന്ന കംപ്യൂട്ടർ വൈറസിന്റെ സ്വാധീനം വർധിക്കുന്നതായി പ്രമുഖ ആന്റി–മാൽവെയർ സോഫ്റ്റ്‌വെയറായ മാൽവെയർ ബൈറ്റ്സ് അറിയിച്ചു. ഇപ്രകാരം ആറുകോടി ഉപയോക്താക്കളാണു വഴിതെറ്റി തെറ്റായ വെബ്സൈറ്റുകളിൽ എത്തുന്നത്.

ആൻഡ്രോയ്‌ഡ് മൊബൈൽ ഫോൺ ഉപയോക്താക്കളാണു പ്രധാന ഇരകൾ. മൊബൈൽ ഫോണുകളിൽ വൈറസിനെതിരെ സുരക്ഷാസംവിധാനമില്ലാത്തത് ആക്രമണം എളുപ്പമാക്കുന്നു. ചില സൗജന്യ ആപ്പുകളും കെണിയൊരുക്കുന്നു. എട്ടുലക്ഷത്തോളം ഉപയോക്താക്കൾ ഓരോ ദിവസവും ഈ സൈറ്റുകളിലെത്തുന്നുണ്ട്.

Related News