Monday
17 Dec 2018

അമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സുഹൃത്തിന്‍റെ തല മകന്‍ അറുത്തുമാറ്റി

By: Web Desk | Sunday 30 September 2018 6:15 PM IST

മാണ്ഡ്യ, കര്‍ണാടക:

അമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സുഹൃത്തിന്‍റെ തല മകന്‍ അറുത്തുമാറ്റി. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലാണ് സംഭവം. ഇതിനുശേഷം വെട്ടിമാറ്റിയ തലയുമായി പ്രതി പൊലീസിനു  മുന്നില്‍ കീഴടങ്ങി. ഗിരീഷ് എന്ന യുവാവിന്‍റെ അറുത്തുമാറ്റിയ തലയുമായാണ് പശുപതി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.

കഴിഞ്ഞ മാസത്തില്‍ നടന്ന സമാനമായ മൂന്നാമത്തെ സംഭവം ആണിത്. അസീസ് ഖാന്‍ എന്ന യുവാവ് അയാളുടെ കാമുകിയുടെ തല വെട്ടിമാറ്റി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിരുന്നു. കര്‍ണാടകയിലെ ശ്രീനവാസപുരയിലാണ് സംഭവം.

ഭാര്യയുടെ വെട്ടിമാറ്റിയ തലയുമായി ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിരുന്നു. കര്‍ണാടകയിലെ ചിക്കമംഗളൂരുവിലാണ് സംഭവം. വെട്ടിമാറ്റിയ തല ഒരു സഞ്ചിയിലിട്ട് 20 കിലോമീറ്റര്‍ അകലെയുള്ള പൊലീസ് സ്റ്റേഷനില്‍ മോട്ടോര്‍ സൈക്കിളില്‍ വന്നാണ് ഇയാള്‍ പൊലീസിനു മുന്നില്‍ കീഴടങ്ങിയത്.

Related News