Monday
22 Jan 2018

അമ്മയുടെ മരണവാർത്ത കേട്ട മലയാളി പ്രവാസിയ്ക്ക് ദാരുണമരണം

By: Web Desk | Sunday 31 December 2017 11:02 AM IST

അമ്മയുടെ മരണവാർത്ത അറിഞ്ഞതിനെത്തുടർന്ന് മലയാളി പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു. ഉം
തയ്യൽ കടയിൽ ജോലിചെയ്തുവരികയായിരുന്ന അനിൽകുമാർ ഗോപിനാഥൻ നായരാണ് ദുബായിൽ മരിച്ചത്. കഴിഞ്ഞ 25 വർഷമായി അനിൽ അൽ ഖുവൈനിലാണ് താമസം.

അമ്മയുടെ മരണവിവരമറിഞ്ഞയുടന്‍ ദുബായില്‍ ജോലിചെയ്യുന്ന സഹോദരന്‍ സന്തോഷ് നാട്ടിലേക്ക് തിരിച്ചിരുന്നു. അനിലും നാട്ടിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടയിലാണ് കുഴഞ്ഞുവീണത്.
ഉടന്‍തന്നെ ആസ്​പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: മോളി. മകള്‍: ആതിര. നിയമനടപടികള്‍ക്കുശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് സുഹൃത്തുക്കള്‍.