Tuesday
22 Jan 2019

ഭാര്യയെ തിരഞ്ഞെടുപ്പില്‍ വിജയിപ്പിക്കാന്‍ ഭാര്യാസഹോദരനെ കൊലപ്പെടുത്തിയ നേതാവ് അറസ്റ്റില്‍

By: Web Desk | Wednesday 9 January 2019 2:13 PM IST

അമൃത്സര്‍ : ഭാര്യയെ തിരഞ്ഞെടുപ്പില്‍ വിജയിപ്പിക്കാന്‍ ഭാര്യാസഹോദരനെ കൊലപ്പെടുത്തിയ നേതാവ് അറസ്റ്റില്‍. അമൃത്സര്‍ കലിഹാരഗ്രാമത്തിലെ മുന്‍ സര്‍പഞ്ച് ജസ്മര്‍ സിംങ്(47),സഹായികളായ ടിട്ടു സിംങ്(48),ജാഗിര്‍സിംങ് (50)എന്നിവരാണ് അറസ്റ്റിലായത്. ഭാര്യാസഹോദരന്‍ തേജിന്ദര്‍സിംങ്(50)ആണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിന് തലേദിവസമായ ഡിസംബര്‍ 29ന് കൊല്ലപ്പെട്ടത്.

ജസ്മറിന് സഹോദരന്‍ പല്‍വിന്ദര്‍ സിംങിന്റെ കൊലപാതകത്തിന് പകരംവീട്ടുക എന്ന ഉദ്ദേശവുമുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. 1991 ല്‍ തീവ്രവാദിയായ പല്‍വിന്ദര്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍മരിച്ചിരുന്നു. പൊലീസിന് പല്‍വിന്ദറെപ്പറ്റി വിവരം നല്‍കിയത് തേജിന്ദറാണെന്നാണ് ജസ്മര്‍ വിശ്വസിച്ചിരുന്നു. ജസ്മറുടെ ഭാര്യ രുപിന്ദര്‍ കൗര്‍ 65 വോട്ടിന് പരാജയപ്പെട്ടിരുന്നു. വോട്ട് പിടിക്കുന്നതിനിടെ എതിര്‍സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവും സംഘവും തേജിന്ദറെ ആക്രമിച്ചുകൊലപ്പെടുത്തി എന്നാണ് ജസ്മര്‍ പരാതി നല്‍കിയിരുന്നത്. അകാലിദള്‍ സ്ഥാനാര്‍ഥി സന്ദീപ്കൗറിന്റെ ഭര്‍ത്താവ് അടക്കം ആറുപേരെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. എന്നാല്‍ ഇതെല്ലാം കളവാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.

Related News