Thursday
20 Sep 2018

മദ്യം കിട്ടാന്‍ മകളെ കുത്തിക്കൊന്നു; ഭാര്യയെ വെടിവെച്ചു

By: Web Desk | Saturday 7 July 2018 3:30 PM IST

മധ്യപ്രദേശ്: മദ്യം വാങ്ങാന്‍ കാശ് നല്‍കിയില്ല, യുവാവ് ഭാര്യക്കു നേരെ വെടിയുതിര്‍ത്തു. 5 വയസ്സുകാരിയ മകളെ കുത്തിക്കൊന്നു. ആറുമാസം പ്രായമുള്ള ഇളയ കുട്ടിയേയും യുവാവ് കുത്തി പ്രിക്കേല്‍പ്പിച്ചു. വെടിയേറ്റ ഭാര്യയും കുത്തേറ്റ 6 മാസം പ്രായമായ ഇളയ കുട്ടിയും ഗുരുതരാവസ്ഥയിലാണ്.മധ്യപ്രദേശിലെ ദാത്തിയ ജില്ലയിലാണ് സംഭവം.

കടുത്ത മദ്യപാനിയായ മോനു ജായാണ് ഭാര്യയ്ക്കും മക്കള്‍ക്ക് നേരെ ക്രൂരകൃത്യം ചെയ്തത്. മുറിയില്‍ നിന്നും വെടിയൊച്ച കേട്ട് അവടേക്കെത്തിയ ഇയാളുടെ അച്ഛനെയും ഇയാള്‍ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഓടി രക്ഷപ്പെട്ട ഇയാളെ ദാത്തിയ പൊലീസ് അറസ്റ്റ് ചെയ്തു.

പരുക്കേറ്റ ഭാര്യെയും കുട്ടികളെയും ഇയാളുടെ അച്ഛന്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മൂത്ത മകളെ രക്ഷിക്കാനായില്ല. മദ്യത്തിന് അടിമയായ ഇയാള്‍ നിരന്തരം വീട്ടില്‍ പ്രശ്നങ്ങളുണ്ടാക്കാറുണ്ടായിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു.