Tuesday
22 Jan 2019

വയലാറില്‍ യുവാവിനെ തലക്കടിച്ച് കൊന്നു 

By: Web Desk | Thursday 3 January 2019 1:27 PM IST

ചേര്‍ത്തല: വയലാര്‍ കൊല്ലപള്ളിയില്‍ യുവാവിനെ തലയ്ക്കടിച്ച് കൊന്നു. മുക്കുടിത്തറ ജയനാണ് തലക്കടിയേറ്റ് മരിച്ചത്.
സംഭവത്തില്‍ മേഷണക്കേസില്‍ പ്രതിയായ സുമേഷിനെ  പൊലീസ് പിടികൂടി. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം.സുമേഷ് കൊല്ലപ്പള്ളിയിലുള്ള വാടകവീട്ടിലെത്തിയപ്പോള്‍ ഭാര്യയുമായി വാക്കേറ്റമുണ്ടായി. ഈ സമയത്ത് ഭാര്യ ജയനെ വളിച്ച് വരുത്തുകയായിരുന്നു.ജയന്‍ വീട്ടില്‍ എത്തുന്നതിന് മുമ്പ് തന്നെ സമേഷ് പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. തലയ്ക്കടിയേറ്റ് റോഡില്‍ കിടന്നിരുന്ന ജയനെ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊല്ലപ്പെട്ട ജയന്‍ മരംവെട്ട് തൊഴിലാളിയാണ്.
Related News