Tuesday
16 Oct 2018

ഒാട്ടോയില്‍ കാര്‍ കയറ്റാന്‍ പറ്റുമോ? വീഡിയോ

By: Web Desk | Tuesday 5 June 2018 2:42 PM IST

ബീജിംഗ്:  ഒാട്ടോയില്‍ കാര്‍ കയറ്റാന്‍ പറ്റുമോ? സംശയിക്കേണ്ട വേണമെങ്കില്‍ പറ്റുമെന്ന് ചൈനക്കാര്‍ പറയുന്നു. ഒരു സെഡാന്‍ കാര്‍ ഓട്ടോയുടെ മുകളില്‍ കയറ്റി കൊണ്ടുപോകുന്ന ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഴെജിയാങ് പ്രവിശ്യയിലാണ് കൗതുകകരവും എന്നാല്‍ അപകടം നിറഞ്ഞതുമായ കാഴ്ച കാണാനിടയായത്.

ഓട്ടോയേക്കാള്‍ പത്തിരട്ടി ഭാരമുള്ള കാറാണ് തിരക്കേറിയ റോഡിലൂടെ ഒാട്ടോയില്‍ വച്ച് കെട്ടി പോയത്. സാഹസികമായ ഈ യാത്രയ്ക്ക് ഡ്രൈവര്‍ക്ക് വലിയ വിലയും കൊടുക്കേണ്ടിവന്നു. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പെനാല്‍റ്റിക്കു പുറമേ 1300 യുവാന്‍ (13,605 രൂപ) അധിക പിഴയും ഇയാള്‍ അടയ്‌ക്കേണ്ടിവന്നു.

കേടായ കാര്‍ കെട്ടിവലിച്ചുകൊണ്ട് പോകുന്നതിന് വാന്‍ വാടകയ്ക്ക് എടുത്താല്‍ വലിയ തുക കൊടുക്കേണ്ടിവരും. ആ പണം ലാഭിക്കുന്നതിന് വേണ്ടിയാണ് ഇയാള്‍ ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയത്. ഏറെ പഴക്കം ചെന്ന കാര്‍ വെറും 800 യുവാന് (8372 രൂപ) വാങ്ങിയ ഇയാള്‍ ആക്രി കടയില്‍ വില്‍ക്കാന്‍ കൊണ്ടുപോവുകയായിരുന്നു.