Monday
15 Oct 2018

മതവികാരത്തെ വ്രണപ്പെടുത്തിയെന്ന ആരോപണം; വിവാദ ഗാനം പിന്‍വലിച്ചു

By: Web Desk | Wednesday 14 February 2018 9:46 PM IST

മാണിക്യമലരായ പൂവി എന്ന ഗാനം ഒരു അഡാറ് ലൗ എന്ന ചിത്രത്തില്‍നിന്നും യൂട്യൂബില്‍നിന്നും  പിന്‍വലിച്ചു.  ചിത്രത്തില്‍നിന്ന് ഗാനം ഒഴിവാക്കുമെന്ന് നിര്‍മാതാവ് ഔസേപ്പച്ചന്‍ വെളിപ്പെടുത്തി. ഇക്കാര്യം ചിത്രത്തിന്‍റെ സംവിധായകന്‍ ഒമര്‍ലുലുവും സ്ഥിരീകരിച്ചിട്ടുണ്ട്.

ഗാനം കൊണ്ട് ആര്‍ക്കെങ്കിലും വിഷമമുണ്ടാകുന്നുണ്ടെങ്കില്‍ അത് ഈ ചിത്രത്തില്‍ ഉണ്ടാവില്ല എന്നതാണ് നിര്‍മാതാവ് ഔസേപ്പച്ചന്‍ പറഞ്ഞത്. മുസ്ലിം വികാരങ്ങളെ വൃണപ്പെടുത്തുന്ന ഗാനം എന്ന ടാഗ് ഇതിനായിക്കഴിഞ്ഞു. അതിനാല്‍ ഇത്തരത്തില്‍ ഗാനവുമായി മുന്നോട്ടുപോകുന്നതില്‍ അര്‍ത്ഥമില്ല എന്നും ഔസേപ്പച്ചന്‍ കൂട്ടിച്ചേര്‍ത്തു.

ഹൈദരാബാദില്‍ ഇക്കാര്യം പടര്‍ന്നുപിടിക്കുകയാണ്. മുസ്ലിം വിരോധം എന്ന നിലയില്‍ ഇക്കാര്യം ആളിക്കത്തിക്കാനാണ് നീക്കം. ഈയവസരത്തില്‍ ഗാനം പിന്‍വലിച്ചാല്‍ വിവാദം അങ്ങനെ അവസാനിക്കുമെന്നും ഒമര്‍ ലുലു പറഞ്ഞു.