Tuesday
25 Sep 2018

മഞ്ജു വാര്യർ രാഷ്ട്രീയത്തിലേക്കെന്നു സൂചന

By: Web Desk | Monday 8 January 2018 7:38 PM IST

മലയാളത്തിന്റെ  പ്രിയനടി മഞ്ജു വാര്യർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നുവെന്ന് വാര്‍ത്തകള്‍ .  അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ നടി മഞ്ജുവിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിലാണ് സിപിഎം എന്നാണ് റിപ്പോര്‍ട്ടുകള്‍.

എറണാകുളത്ത് മഞ്ജുവിനെ മത്സരിപ്പിക്കുന്ന കാര്യം പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ ചര്‍ച്ച ചെയ്തുവെന്നും അതിനായുള്ള ശ്രമത്തിലാണിവര്‍ എന്നുമാണ് ലഭിക്കുന്ന സൂചനകള്‍. ഏതു വിധേനയും എറണാകുളം പാര്‍ലമെന്റ് മണ്ഡലം സ്വന്തമാക്കണമെന്ന ഉറച്ച തീരുമാനമാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പില്‍ മഞ്ജു വാര്യരുടെ പ്രതിഛായ മുതലാക്കാനുള്ള നീക്കമാണ് പാര്‍ട്ടിയില്‍ നടക്കുന്നതെന്ന്  മാധ്യമങ്ങൾ  റിപ്പോര്‍ട്ട് ചെയ്യുന്നു. പി രാജീവിനെ തന്നെ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കാനും ലോക്സഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കാനുമാണ്​നേരത്തെ പാര്‍ട്ടിയില്‍ ധാരണയുണ്ടായിരുന്നത്​.

എന്നാല്‍, പുതിയ ധാരണ അനുസരിച്ച്‌​ രാജീവ്​ അടുത്ത മൂന്ന് വര്‍ഷവും സെക്രട്ടറിയായി തുടരും. ഇടതു സര്‍ക്കാറിന്‍റെ പല പദ്ധതികളുടെയും ബ്രാന്‍ഡ് അംബാസഡറാണ് മഞ്ജു. എന്നാല്‍, താന്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന് അടുത്തിടെ മഞ്ജു വ്യക്തമാക്കിയിരുന്നു.