Monday
17 Dec 2018

മഞ്ജുവിന് സുജാതയെക്കുറിച്ച് പറയാനുള്ളത്….

By: Web Desk | Thursday 28 September 2017 7:12 PM IST

തിരുവനന്തപുരം: സുജാത ഒരു പാവം പെണ്‍കുട്ടിയാണ്. സ്വന്തം തിരക്കുകളും ജോലികളുമായി നടക്കുന്ന സുജാത സാധാരണക്കാരില്‍ സാധാരണക്കാരിയാണ്. രാവിലെ മുതല്‍ രാത്രിവരെ വിവിധ ഇടങ്ങളില്‍ ജോലിചെയ്ത് ജീവിക്കുന്ന സ്ത്രീയാണിവര്‍. എന്നാല്‍ കഷ്ടപ്പാടുകളുണ്ടെങ്കിലും തികച്ചും സന്തോഷപരമായ ഒരു ജിവിതമാണിവര്‍ നയിക്കുന്നത്- മഞ്ജു പറയുന്നു.
ചെങ്കല്‍ചൂളയില്‍വെച്ച് ഷൂട്ടിങ് നടന്ന സമയത്ത് തന്നെ അവിടെയുള്ളവര്‍ നന്നായി സപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നും മഞ്ജു പറഞ്ഞു.
റോഡുകളില്‍ തിരക്കുണ്ടായിരുന്ന സമയത്ത് പോലും തന്നെ തിരിച്ചറിയാതെ നിരവധിപേരുണ്ടായിരുന്നുവെന്നും സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു പറഞ്ഞു.
ചിലരോട് വഴികള്‍പോലും ചോദിച്ചിട്ടുണ്ട്, അപ്പോഴൊക്കെ ആളുകള്‍ തന്നെ തിരിച്ചറിയാതെപോയതും പിന്നീട് തിരിച്ചറിഞ്ഞതുമായ രസകരമായ സന്ദര്‍ഭങ്ങള്‍ ചിത്രീകരണവേളയില്‍ നടന്നതായും മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ പറഞ്ഞു.
ചിത്രീകരണത്തിന്റെ അവസാന ദിനങ്ങളിലാണ് ഏറ്റവും വിഷമിച്ചത്. സുജാതയാകാന്‍ ഇനി കഴിയില്ലല്ലോ എന്ന ചിന്തയായിരുന്നു എന്നെ ഏറ്റവും വിഷമിപ്പിച്ചത്- മഞ്ജു കൂട്ടിച്ചേര്‍ത്തു. സുജാതയെ അറിഞ്ഞവര്‍ ആരും മറക്കില്ല. ഇഷ്ടപ്പെടാതിരിക്കുകയുമില്ല. അത്രത്തോളം കലര്‍പ്പില്ലാത്ത ഒരു സ്ത്രീയാണ് സുജാത കൃഷ്ണന്‍ -മഞ്ജു പറഞ്ഞു.