Monday
20 Aug 2018

ഇഫ്താര്‍ വിരുന്നൊരുക്കി മങ്കമേശ്വര്‍ ക്ഷേത്രം

By: Web Desk | Tuesday 12 June 2018 9:09 AM IST

ലക്‌നൗ: ഇഫ്താര്‍ വിരുന്നൊരുക്കി സമൂഹത്തിന് മാതൃകയായി മങ്കമേശ്വര്‍ ക്ഷേത്രം. മത സൗഹാര്‍ദം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണിത്. ഇതാദ്യമായാണ് ഒരു ക്ഷേത്രത്തില്‍ ഇഫ്താര്‍ വിരുന്നൊരുക്കുന്നത്.

റംസാന്‍ പുണ്യ മാസമാണെന്നും എല്ലാ ഉല്‍സവങ്ങളും ആവേശത്തോടെ ആഘോഷിക്കേണ്ടതാണെന്നും ക്ഷേത്രമുഖ്യന്‍ ദിവ്യഗിരി പറഞ്ഞു. എല്ലാ വിഭാഗക്കാരെയും പരിഗണിച്ച് ഒരു പോലെ കാണണമെന്നും ദിവ്യഗിരി പറഞ്ഞു. ഈ പ്രവര്‍ത്തനത്തെ അഭിനന്ദിച്ച് ഇമാം അബ്ദുള്‍ മന്നന്‍ മുന്നോട്ടു വന്നു. ഹിന്ദു, മുസ്‌ലിം മതക്കാര്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് അബ്ദുള്‍ മന്നന്‍ പറഞ്ഞു.