Tuesday
11 Dec 2018

ഭാര്യയെ പീഡനത്തില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിച്ചയാളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

By: Web Desk | Wednesday 13 December 2017 9:05 PM IST

മാല്‍ഡ: ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് തടഞ്ഞയാളെ മര്‍ദ്ദിച്ചുകൊലപ്പെടുത്തി. പശ്ചിമബംഗാളിലാണ് സംഭവം. 31 വയസ്സുള്ള ട്രക്ക് ഡ്രൈവറായ യുവാവിനെയാണ് അക്രമികള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. യുവതിയെ പീഡിപ്പിച്ച രണ്ടുപേരാണ് ഇയാളെയും കൊലപ്പെടുത്തിയത്.
വീട്ടില്‍ ഉറങ്ങുകയായിരുന്നു കര്‍ണാ മൊണ്ടല്‍ ഭാര്യയുടെ നിലവിളികേട്ട് മുറ്റത്തുചെന്നുനോക്കിയപ്പോള്‍ പീഡിപ്പിക്കുന്നത് കണാനിടയായ ഭര്‍ത്താവ് ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് കൊലപ്പെടുത്തിയത്.

മുളങ്കമ്പ് ഉപയോഗിച്ച് അക്രമികള്‍ യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കി. ചോരവാര്‍ന്ന് ബോധം നഷ്ടപ്പെട്ട യുവാവിനെ അയല്‍ വീടുകളിലുള്ളവര്‍ ചേര്‍ന്ന് മാല്‍ഡ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. പ്രതികളായ രാജു മൊണ്ടല്‍, രിജു മൊണ്ടല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
അക്രമികള്‍ ദിവസവേതനക്കാരാണ്. ആക്രമണത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നതായി പൊലിസ് പറഞ്ഞു. മൊണ്ടലിന്റെ ഭാര്യ അക്രമികള്‍ക്കെതിരെ പരാതി നല്‍കി. അക്രമികള്‍ സ്ത്രീപീഡനക്കാരാണെന്ന് എല്ലാവര്‍ക്കും അറിയാമെങ്കിലും പ്രതികരിക്കാന്‍ ഭയമാണെന്ന് നാല്‍ഡുബി പഞ്ചായത്ത് അംഗം സിദാം കര്‍മാകര്‍ പറഞ്ഞു.

 

Related News