Friday
19 Oct 2018

ചില്ലറ നല്‍കി ശശിതരൂര്‍ തല്ല് മൊത്തമായി വാങ്ങിയെടുത്തു

By: Web Desk | Monday 20 November 2017 6:17 PM IST

ചില്ലറ നല്‍കി ശശിതരൂര്‍ തല്ല് മൊത്തമായി വാങ്ങിയെടുത്തു. ശശി തരൂര്‍ എംപിയുടെ ‘ചില്ലറ’ പരിഹാസത്തിന് മറുപടിയുമായി ലോകസുന്ദരി മാനുഷി ഛില്ലര്‍ രംഗത്ത്.
ലോകം ജയിച്ച ഒരു പെണ്‍കുട്ടിക്ക്, പൊള്ളയായ ചെറിയ പരാമര്‍ശത്തിന്റെ പേരില്‍ വിഷമിക്കേണ്ട ആവശ്യമില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ എംഡി വിനീത് ജെയ്‌ന്റെ ട്വീറ്റ് ഷെയര്‍ ചെയ്തു കൊണ്ട് മാനുഷി ട്വീറ്റ് ചെയ്തു.

‘ഇന്ത്യയില്‍ കറന്‍സി നിരോധിച്ചത് വലിയ അബദ്ധമായി. ഇന്ത്യന്‍ പണം ലോകത്തെ കീഴടക്കിയെന്നു ബിജെപി മനസ്സിലാക്കണമായിരുന്നു. നോക്കൂ, നമ്മുടെ ‘ചില്ലര്‍’ (ചില്ലറ) പോലും ലോകസുന്ദരിയായിരിക്കുന്നു’ എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.

മാനുഷിയുടെ നേട്ടവുമായി കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ വിഷയത്തെ ബന്ധിപ്പിച്ച് കൊണ്ട് തരൂര്‍ ഇട്ട ട്വീറ്റ് വന്‍ പ്രതിഷേധത്തിനു കാരണമായി. രണ്ട് ഹരിയാനമന്ത്രിമാര്‍ അടക്കം നിരവധിപ്രമുഖര്‍ തരൂരിന് ചുട്ടമറുപടിയുമായി രംഗത്തുവന്നു. പിന്നാലെ, വിഷയത്തില്‍ വനിതാ കമ്മിഷന്‍ ഇടപെട്ടു. തരൂരിനെ വിളിച്ചുവരുത്തി വിശദീകരണം തേടുമെന്ന നിലപാടിലാണ് കമ്മിഷന്‍. ലോകസുന്ദരി മല്‍സരത്തില്‍ അമ്മയെക്കുറിച്ചുള്ള മാനുഷിയുടെ മറുപടിയെ തരൂര്‍ മറ്റൊറു ട്വീറ്റില്‍ അഭിനന്ദിച്ചിരുന്നു.

 

Related News