Monday
22 Jan 2018

ലോകസുന്ദരിയുടെ നേട്ടത്തിന് അവകാശവാദമുന്നയിച്ച് ബിജെപി

By: Web Desk | Monday 20 November 2017 10:50 AM IST

ലോകസുന്ദരി മാനുഷി ചില്ലറിന്റെ നേട്ടത്തിന് അവകാശ വാദമുന്നയിച്ച് ബിജെപിയുടെ ഹരിയാന ശിശു ക്ഷേമ വകുപ്പ് മന്ത്രി കവിത ജെയിൻ.

“മാനുഷിയുടെ നേട്ടം കാണിക്കുന്നത്, ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി ശരിയായ ദിശയിലാണ് മുന്നേറുന്നത് എന്നാണ്. മാനുഷിയുടെ വിജയം, സംസ്ഥാനത്തെ പെണ്‍കുട്ടികളുടെ അഭിമാനം ഉയര്‍ത്തുമെന്നും കവിത പറഞ്ഞു. ഇതേസമയം, ധനമന്ത്രി ക്യാപ്റ്റന്‍ അഭിമന്യു, മാനുഷിയുടെ നേട്ടം ഹരിയാനയിലെ പെണ്‍കുട്ടികള്‍ എല്ലാ മേഖലയിലും മികച്ചവരാണെന്ന് വ്യക്തമാക്കുന്നതാണ്‌. രാജ്യത്തെ പെണ്‍കുട്ടികള്‍ക്ക് പ്രചോദനമാണ് മാനുഷി”. കവിത ജെയ്ന്‍ ട്വിറ്ററില്‍ കുറിച്ചു

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ അടക്കമുള്ള മന്ത്രിമാരും മാനുഷിയുടെ വിജയത്തില്‍ അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തി.